അരൂരില്‍ ഷാനിമോള്‍ ഉസ്മാൻ; അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയായി

ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകും.

news18-malayalam
Updated: October 1, 2019, 5:47 PM IST
അരൂരില്‍ ഷാനിമോള്‍ ഉസ്മാൻ; അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയായി
shanimol Osman
  • Share this:
തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ മോഹന്‍ രാജും മത്സരിക്കും.

also read:കർണാടക ഉപതെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന്; പുതുക്കിയ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു

വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍ കുമാറിനെയും എറണാകുളത്ത് ടി.ജെ വിനോദിനെയും സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. ലീഗ് സീറ്റായ മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകും.

സി.പി.എം സ്ഥാനാര്‍ഥികളെ ഇടതുപക്ഷം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മഞ്ചേശ്വരത്ത് ശങ്കര്‍ റേ, എറണാകുളത്ത് മനു റോയ്, അരൂരില്‍ മനു സി. പുളിക്കല്‍, കോന്നിയില്‍ കെ.യു. ജനീഷ് കുമാര്‍, വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്ത് എന്നിവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍.
First published: September 27, 2019, 11:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading