കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനം എറണാകുളം കോൺഗ്രസ് ജില്ലാ കമ്മിറ്റി ആഘോഷിച്ചത് 71 ലിറ്റർ പെട്രോൾ സൗജന്യമായി വിതരണം ചെയ്ത്. പെട്രോൾ ഡീസൽ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആയിരുന്നു വ്യത്യസ്തമായൊരു സമരം.
കഴിഞ്ഞ സെപ്റ്റംബർ 17-ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 ആം ജന്മദിനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷ പരിപാടികൾ നടന്നിരുന്നു. മധുരം വിതരണം ചെയ്തും പ്രത്യേകം പൂജ നടത്തിയുമൊക്കെയാണ് ബിജെപി പ്രവർത്തകർ ജന്മദിനം ആഘോഷമാക്കിയത്. എന്നാൽ കോൺഗ്രസ് പ്രവർത്തകരുടെ ആഘോഷം അല്പം വ്യത്യസ്തമായി. ഇന്ധന നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടര്ന്ന് സൗജന്യമായി പെട്രോൾ വിതരണം ചെയ്തതായിരുന്നു പരിപാടി. സ്കൂട്ടറിലും ഓട്ടോകളിലും ഇന്ധനം നിറയ്ക്കാൻ എത്തിയവർക്ക് ആണ് സൗജന്യമായി നൽകിയത്.
സൗജന്യമായി പെട്രോൾ നൽകുന്ന വിവരം അധികമാരും അറിഞ്ഞിരുന്നില്ല. പെട്രോൾ അടിക്കുന്നതിനുവേണ്ടി പമ്പിലേക്ക് കയറിയ ശേഷമാണ് വിവരമറിയുന്നത്. കൂപ്പൺ വാങ്ങാൻ ആരും മടികാട്ടിയില്ല. സൗജന്യ പെട്രോൾ വാങ്ങാൻ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിന് മുന്നിലെ പാമ്പിന് മുന്നിൽ. അല്പം മാത്രമാണ് പെട്രോൾ കിട്ടിയില്ലെങ്കിലും പലർക്കും അത് വലിയ ആശ്വാസമായി. സമരത്തിന്റെ ഭാഗമായി ആണെങ്കിലും ഇങ്ങനെയൊക്കെ ആരെങ്കിലും ചെയ്താൽ വളരെ നല്ലതായിരിക്കും എന്ന അഭിപ്രായമാണ് പെട്രോളും ഡീസലും വാങ്ങാനെത്തിയവരും പങ്കു വെച്ചതും. പെട്രോളിന് പിന്നാലെ ഡീസലിനും 100 കടന്നിട്ടും നികുതി കുറയ്ക്കാൻ തയ്യാറാവാത്ത സർക്കാരിനെതിരെ വലിയ വിമർശനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതും.
ഹൈബി ഈഡൻ എംപിയാണ് സൗജന്യ ഇന്ധന വിതരണം ഉദ്ഘാടനം നിർവഹിച്ചത്. നികുതി കുറയ്ക്കാൻ തയ്യാറാവാത്ത കേന്ദ്രസർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഇന്ധന നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചപ്പോൾ അതിലൂടെ ലഭിക്കുന്ന അധികനികുതി യു ഡി എഫ് സർക്കാർ വേണ്ടെന്ന് വെച്ചിരുന്നു. അതുപോലെ എൽഡിഎഫ് സർക്കാരും നികുതി ഇളവ് നൽകാൻ തയ്യാറാകണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
രാജ്യത്തെ ഏതാനും മെട്രോ നഗരങ്ങളിലും ടയർ- II നഗരങ്ങളിലും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ ചുവടെ ചേർക്കുന്നു:
1. മുംബൈ
പെട്രോൾ - ലിറ്ററിന് 110.41 രൂപ
ഡീസൽ - ലിറ്ററിന് 101.03 രൂപ
2. ഡൽഹി
പെട്രോൾ - ലിറ്ററിന് 104.44 രൂപ
ഡീസൽ - ലിറ്ററിന് 93.17 രൂപ
3. ചെന്നൈ
പെട്രോൾ - ലിറ്ററിന് 101.79 രൂപ
ഡീസൽ - ലിറ്ററിന് 97.59 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 105.09 രൂപ
ഡീസൽ - ലിറ്ററിന് 96.28 രൂപ
5. ഭോപ്പാൽ
പെട്രോൾ - ലിറ്ററിന് 113 രൂപ
ഡീസൽ - ലിറ്ററിന് 102.29 രൂപ
6. ഹൈദരാബാദ്
പെട്രോൾ - ലിറ്ററിന് 108.64 രൂപ
ഡീസൽ - ലിറ്ററിന് 101.66 രൂപ
7. ബാംഗ്ലൂർ
പെട്രോൾ - ലിറ്ററിന് 108.08 രൂപ
ഡീസൽ - ലിറ്ററിന് 98.89 രൂപ
8. ഗുവാഹത്തി
പെട്രോൾ - ലിറ്ററിന് 100.38 രൂപ
ഡീസൽ - ലിറ്ററിന് 92.79 രൂപ
9. ലക്നൗ
പെട്രോൾ - ലിറ്ററിന് 101.47 രൂപ
ഡീസൽ - ലിറ്ററിന് 93.61 രൂപ
10. ഗാന്ധിനഗർ
പെട്രോൾ - ലിറ്ററിന് 101.41 രൂപ
ഡീസൽ - ലിറ്ററിന് 100.63 രൂപ
11. തിരുവനന്തപുരം
പെട്രോൾ - ലിറ്ററിന് 106.69 രൂപ
ഡീസൽ - ലിറ്ററിന് 100.19 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.