• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വിശ്വാസം സംരക്ഷിക്കണം വർഗീയതയെ തുരത്തണം' പ്രതിഷേധ ധർണയുമായി കോൺഗ്രസ്

'വിശ്വാസം സംരക്ഷിക്കണം വർഗീയതയെ തുരത്തണം' പ്രതിഷേധ ധർണയുമായി കോൺഗ്രസ്

chennithala

chennithala

  • Last Updated :
  • Share this:
    പത്തനംതിട്ട: ശബരിമല സമരത്തിൽ പുതിയ മുദ്രാവാക്യവുമായി കോൺഗ്രസ്. 'വിശ്വാസം സംരക്ഷിക്കണം, വർഗീയതയെ തുരത്തണം'- എന്ന മുദ്രാവാക്യവുമായാണ് കോൺഗ്രസിന്‍റെ പുതിയ പ്രതിഷേധം. വിശ്വാസികൾക്കൊപ്പം നിൽക്കുകയും, അതേസമയം ബിജെപിയുടെ വർഗീയ നിലപാടുകളെ തുറന്നുകാട്ടുകയും ചെയ്യുന്നതരത്തിലാകും ഇനി കോൺഗ്രസ് പ്രചാരണം. ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന ആർഎസ്എസ് നിലപാടിന് സിപിഎം പിന്തുണ നൽകുകയാണെന്ന ആരോപണം ഇതിനോടകം പ്രതിപക്ഷനേതാവ് ഉന്നയിച്ചുകഴിഞ്ഞു. കോടതിവിധി നടപ്പാക്കണമെന്ന സിപിഎം നിലപാട് ഫലത്തിൽ ആർഎസ്എസിനെ സഹായിക്കുന്നതാണെന്നാണ് കോൺഗ്രസ് വാദം. അതേസമയം ശബരിമലയിലെ വിശ്വാസം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ഇന്ന് സായാഹ്ന ധർണ സംഘടിപ്പിക്കുന്നുണ്ട്. വൈകിട്ട് നാലിന് പത്തനംതിട്ട ബസ് സ്റ്റാൻഡ് മൈതാനിയിലാണ് യോഗം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

    ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ആർഎസ്എസ് ശ്രമത്തെ സിപിഎം സഹായിക്കുന്നു; രമേശ് ചെന്നിത്തല

    തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ സ്ത്രീപ്രവേശന വിഷയം ഉയർത്തിക്കാട്ടി ആദ്യം പ്രത്യക്ഷ സമരത്തിന് ഇറങ്ങിയത് കോൺഗ്രസ് ആയിരുന്നു. രമേശ് ചെന്നിത്തലയും കെ സുധാകരനും പ്രയാർ ഗോപാലകൃഷ്ണനും ഉൾപ്പടെയുള്ള നേതാക്കൾ സമരരംഗത്ത് മുന്നിൽ തന്നെയുണ്ടായിരുന്നു. എന്നാൽ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നതരത്തിലുള്ള രാഹുൽ ഗാന്ധിയുടെ നിലപാട് പ്രത്യക്ഷ സമരത്തിൽനിന്ന് പിൻവാങ്ങാൻ സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചു. വിശ്വാസികൾക്കൊപ്പമാണ് കോൺഗ്രസ് എന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും ആവർത്തിക്കുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വം നേരിട്ട് സമരരംഗത്ത് ഇറങ്ങേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. ഇതേത്തുടർന്നാണ് ജില്ലാ നേതൃത്വത്തെ മുൻനിർത്തി പ്രതിഷേധ ധർണ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. അതേസമയം പ്രത്യക്ഷസമരത്തിൽനിന്ന് പിൻവാങ്ങുന്നതിനെതിരെ കെ സുധാകരൻ ഉൾപ്പടെ കോൺഗ്രസിലെ ഒരുവിഭാഗത്തിന് കടുത്ത അമർഷമുണ്ട്.
    First published: