നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുൽ ഗാന്ധി പാലായിലെത്തും: കെ എം മാണിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ

  രാഹുൽ ഗാന്ധി പാലായിലെത്തും: കെ എം മാണിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ

  പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനുശേഷമായിരിക്കും പാലായിലെത്തുക

  രാഹുൽ ഗാന്ധി

  രാഹുൽ ഗാന്ധി

  • News18
  • Last Updated :
  • Share this:
   കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി കേരള കോൺഗ്രസ് നേതാവ് കെ എം മാണിയുടെ വസതിയിൽ എത്തും. മാണിയുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ നാളെ ഉച്ചയോടെയാണ് രാഹുൽ പാലയിൽ എത്തുക. തെരഞ്ഞെടുപ്പ് പരിപാടി ഇല്ലെങ്കിലും രാഹുൽ എത്തുന്നത് കോട്ടയത്തെ യുഡിഎഫ് പ്രവർത്തകർ പ്രതീക്ഷയോടെയാണ് കാണുന്നത്.

   കെ എം മാണിയുടെ മരണവാർത്തയറിഞ്ഞ് രാഹുൽ ഗാന്ധി ജോസ് കെ മാണിയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു. എഐ‌സിസി പ്രതിനിധിയായി എത്തിയ ജനറൽ
   സെക്രട്ടറി മുകുൾ വാസ്നിക് രാഹുലിന് വേണ്ടി പുഷ്പചക്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങളെ നേരിട്ട് ആശ്വസിപ്പിക്കാൻ രാഹുൽ പാലായിൽ എത്തുന്നത്. നാളെ ഉച്ചയോടെയാണ് കരിങ്ങോഴക്കൽ വീട്ടിലെ സന്ദർശനം. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പൊതു യോഗത്തിനുശേഷം ഹെലികോപ്റ്ററിൽ പാല സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ രാഹുൽ ഇറങ്ങും. സമയക്രമം അടക്കമുള്ള കാര്യങ്ങൾ സുരക്ഷാ പരിശോധന പൂർത്തിയായശേഷം തീരുമാനിക്കും.

   First published:
   )}