• HOME
  • »
  • NEWS
  • »
  • kerala
  • »
  • National flag | യുവമോർച്ച ദേശീയ പതാകയെ അവഹേളിച്ചുവെന്ന് യൂത്ത് കോൺഗ്രസിൻ്റെ പരാതി

National flag | യുവമോർച്ച ദേശീയ പതാകയെ അവഹേളിച്ചുവെന്ന് യൂത്ത് കോൺഗ്രസിൻ്റെ പരാതി

യുവമോർച്ച പ്രവർത്തകർ ദേശീയപതാക പൊതുമധ്യത്തിൽ താഴ്ത്തിപിടിക്കുകയും നിലത്തു മുട്ടിക്കുകയും ചെയ്തത് ചട്ടലംഘനമാണെന്ന് പരാതി. ആരോപണം അടിസ്ഥാന രഹിതമെന്ന് യുവമോർച്ച

യുവമോർച്ച പ്രവർത്തകർ ദേശീയപതാക പൊതുമധ്യത്തിൽ താഴ്ത്തിപിടിക്കുകയും നിലത്തു മുട്ടിക്കുകയും ചെയ്തത് ചട്ടലംഘനമാണെന്ന് പരാതി

യുവമോർച്ച പ്രവർത്തകർ ദേശീയപതാക പൊതുമധ്യത്തിൽ താഴ്ത്തിപിടിക്കുകയും നിലത്തു മുട്ടിക്കുകയും ചെയ്തത് ചട്ടലംഘനമാണെന്ന് പരാതി

  • Last Updated :
  • Share this:
പാലക്കാട്: യുവമോർച്ചയുടെ (Yuva Morcha) നേതൃത്വത്തിൽ സംഘടിപ്പിച്ച തിരംഗ യാത്രക്കിടെ (Tiranga Yatra) ദേശീയ പതാകയെ അവഹേളിച്ചതായി പരാതി. ദേശീയപതാക പ്രദർശിപ്പിക്കുമ്പോൾ പാലിക്കേണ്ടിയിരുന്ന പെരുമാറ്റ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് വിനോദ് ചേറാടാണ് എസ്.പിക്ക് പരാതി നൽകിയത്.

യുവമോർച്ച പ്രവർത്തകർ ദേശീയപതാക പൊതുമധ്യത്തിൽ താഴ്ത്തിപിടിക്കുകയും നിലത്തു മുട്ടിക്കുകയും ചെയ്തത് ചട്ടലംഘനമാണെന്ന് പരാതിയിൽ പറയുന്നു. കുറ്റക്കാർക്കെതിരെ അടിയന്തിര നിയമനട പടികൾ സ്വീകരിക്കണമെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ ആവശ്യം.

യൂത്ത് കോൺഗ്രസ് നൽകിയ പരാതി ഇങ്ങനെ:
ആഗസ്ത് ഏഴിന് പാലക്കാട് വിക്ടോറിയാ കോളേജ് ജംഗ്ഷൻ മുതൽ പാലക്കാട് കോട്ടമൈതാനം വരെ യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റി 5 മണിക്കും 6 മണിക്കും ഇടയിൽ നടത്തിയ പ്രകടനത്തിൽ ഇന്ത്യൻ ദേശീയ പതാകയെ അവഹേളിക്കുന്ന തരത്തിലും പൊതുമധ്യത്തിൽ അപമാനിക്കുന്ന തരത്തിലും പെരുമാറിയിട്ടുള്ളതാണ്. ദേശീയ പൊതുജനമധ്യത്തിൽ താഴ്ത്തിപിടിച്ചും നിലത്തുമുട്ടിച്ചും, ദേശീയപതാക പ്രദർശിപ്പിക്കുമ്പോൾ പാലിക്കേണ്ടിയിരുന്ന പെരുമാറ്റ ചട്ടങ്ങൾ പാലിക്കാതെയുമാണ് ടിയാളുകൾ  ഇപ്രകാരം പ്രവർത്തിച്ചിട്ടുള്ളത്. മേൽ പ്രവർത്തകൾ ഫ്ളാഗ് കോഡ് ഓഫ് ഇൻഡ്യ 2002, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് റ്റു നാഷണൽ ഹോണേഴ്സ് ആക്ട് 1971 എന്നിവയുടെ ലംഘനവും ആകുന്നു. ദേശീയ പതാകയെ പൊതുമധ്യത്തിൽ  അപമാനിച്ചതിലൂടെയും, ആയതിനോട് അനാദരവ് കാണിച്ചതിലൂടെയും പ്രിവൻഷൻ ഓഫ് ഇൻസൽട്ട് റ്റു നാഷണൽ ഹോണേഴ്സ് ആക്ട് 1971 വകുപ്പ് 2 പ്രകാരം ടിയാളുകൾ ക്രിമിനൽ കുറ്റ കൃത്യം ചെയ്തിട്ടുള്ളതായാൽ കുറ്റക്കാർക്കെതിരെ അടിയന്തിര നിയമനട പടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

എന്നാൽ ദേശീയ പതാകയെ അവഹേളിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് യുവമോർച്ച ജില്ല പ്രസിഡണ്ട് പ്രശാന്ത് ശിവൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പാലക്കാട് വിക്ടോറിയാ കോളേജ് ജംഗ്ഷൻ മുതൽ  കോട്ടമൈതാനം വരെയായിരുന്നു  യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തിരംഗ് യാത്ര. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പാലക്കാട് യുവമോർച്ച  തിരംഗ് യാത്ര സംഘടിപ്പിച്ചത്. മഹിളാമോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനും ചടങ്ങിൽ പങ്കെടുത്തിരുന്നു. രാജ്യത്ത് എല്ലായിടത്തും യുവമോർച്ച തിരംഗ് യാത്രകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് നേതാക്കൾ പറഞ്ഞു. കേരളത്തിൽ മറ്റു ജില്ലകളിലും വരും ദിവസങ്ങളിൽ യാത്ര നടക്കും.

Summary: Congress lodged a complaint against Yuva Morcha for insult towards national flag during the Thirang Yatra organized by the latter. Youth Congress Palakkad District Vice President Vinod Cherad filed a complaint with the SP stating that the rules of conduct that should have been followed while displaying the national flag were not considered
Published by:user_57
First published: