നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'മരക്കഴുത, എന്ത് കോപ്പാണ് ചെയ്തത്'; എ കെ ആന്റണിയുടെ മകനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് സൈബര്‍ ടീം

    'മരക്കഴുത, എന്ത് കോപ്പാണ് ചെയ്തത്'; എ കെ ആന്റണിയുടെ മകനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് സൈബര്‍ ടീം

    എ സി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ്‌ കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം. ഇതുപോലുള്ള പാഴുകളെ വച്ച് ഐ ടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐ ടി സെൽ പിരിച്ചു വിടുന്നതാണെന്നും കുറിപ്പില്‍ പറയുന്നു.

    അനിൽ കെ ആന്റണി

    അനിൽ കെ ആന്റണി

    • Share this:
      തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ കെ ആന്റണിക്കെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ 'കോണ്‍ഗ്രസ് സൈബര്‍ ടീം' രംഗത്ത്. കോൺഗ്രസിനെ പിന്തുണക്കുന്ന ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ ആയ അനിൽ കെ ആന്റണിയെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുള്ളതെന്നും കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക് പേജിൽ കുറിച്ചു. എ സി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ്‌ കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം. ഇതുപോലുള്ള പാഴുകളെ വച്ച് ഐ ടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐ ടി സെൽ പിരിച്ചു വിടുന്നതാണെന്നും കുറിപ്പില്‍ പറയുന്നു.

      കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ ഫേസ്ബുക് കുറിപ്പ്

      കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ k. ആന്റണി.. ഈ ചങ്ങായിനെ കൊണ്ട് കോൺഗ്രസ്‌ IT സെല്ലിന് തിരഞ്ഞെടുപ്പിൽ വല്ല ഗുണവും ഉണ്ടായോ.. ഈ നിർണായക തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുള്ളത്.. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോൺഗ്രസിന്റെ സൈബർ പോരാളികൾ ശക്തർ ആയത് കൊണ്ട് മാത്രം പ്രതിരോധം തീർത്തു..ac മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ്‌ കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം.. ഇതുപോലുള്ള പാഴുകളെ വച്ച് IT സെൽ നടത്തുന്നതിലും നല്ലത് കെപിസിസി IT സെൽ പിരിച്ചു വിടുന്നത് ആണ് നല്ലത്.. പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും....



      ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ കരുത്ത് തെളിയിച്ച ആളാണ് അനില്‍ ആന്റണി. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നിന്ന് ബിരുദം നേടിയ അനില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റ് സയന്‍സ് ആൻഡ് എഞ്ചിനീയറിങ്ങിലും ബിരുദം നേടി. ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് അനില്‍ ആന്റണിയും അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലും ചേര്‍ന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. തുടര്‍ന്ന് കര്‍ണാടക, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളിലും ഇവര്‍ ഡിജിറ്റല്‍ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

      Also Read- Kerala Assembly Election 2021 | സംസ്ഥാനത്ത് പരക്കെ അക്രമം; യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു; യുവമോർച്ച നേതാവ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ

      കേരളത്തിലെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലവന്‍ ശശി തരൂര്‍ ആണ്. സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ പ്രചാരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കണം എന്ന് തരൂര്‍ തന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അനില്‍ കെ ആന്റണിയെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയി നിയമിച്ചത്.
      Published by:Rajesh V
      First published:
      )}