പ്രവാസികളെ തിരിച്ചെത്തിക്കേണ്ടത് രാജ്യത്തിന്റെ കടമയെന്ന് ചെന്നിത്തല; രാജ്ഭവന് മുന്നിൽ കോൺഗ്രസ് ധർണ

ശവശരീരങ്ങൾ പോലും കൊണ്ടുവരാൻ നടപടി സ്വീകരിക്കാത്തത് മനുഷ്യത്വരഹിതമാണെന്ന് ചെന്നിത്തല.

News18 Malayalam | news18-malayalam
Updated: April 25, 2020, 11:16 AM IST
പ്രവാസികളെ തിരിച്ചെത്തിക്കേണ്ടത് രാജ്യത്തിന്റെ കടമയെന്ന് ചെന്നിത്തല; രാജ്ഭവന് മുന്നിൽ കോൺഗ്രസ് ധർണ
രാജ് ഭവന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച ഏകദിന ധർണ
  • Share this:
തിരുവനന്തപുരം: പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവന് മുന്നിൽ കോൺഗ്രസിന്റെ ഏകദിന ധർണ. പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ ഗവർണർ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നാണ് ആവശ്യം. പ്രവാസികളെ തിരിച്ചെത്തിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
BEST PERFORMING STORIES:'രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ പൊലീസ് അനുമതി വേണ്ട'; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് UAE[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്​കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]

ശവശരീരങ്ങൾ പോലും കൊണ്ടുവരാൻ നടപടി സ്വീകരിക്കാത്തത് മനുഷ്യത്വരഹിതമാണ്. പ്രധാനമന്ത്രിയുടേത് മനുഷ്യത്വരഹിതമായ നടപടിയാണ്. പ്രവാസികൾക്ക് മരുന്നെത്തിക്കാൻ നോർക്ക സ്വീകരിച്ച നടപടികൾ ഫലപ്രദമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എം.എം ഹസൻ , അടൂർ പ്രകാശ് എംപി, എംഎൽഎമാരായ കെ.എസ് ശബരിനാഥൻ,  ഡിസിസി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവരാണ് ധർണയിൽ പങ്കെടുക്കുന്നത്.
First published: April 25, 2020, 11:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading