HOME /NEWS /Kerala / 'ശബരിമല'യിൽ കോൺഗ്രസ് സമരത്തിനില്ലെന്ന് മുല്ലപ്പള്ളി

'ശബരിമല'യിൽ കോൺഗ്രസ് സമരത്തിനില്ലെന്ന് മുല്ലപ്പള്ളി

മുല്ലപ്പള്ളി (ഫയൽ ചിത്രം)

മുല്ലപ്പള്ളി (ഫയൽ ചിത്രം)

  • Share this:

    തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് സമരത്തിനില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്ന പ്രയാര്‍ ഗോപാലകൃഷ്ണനെ നിയമപരമായി സഹായിക്കാന്‍ പിസി ചാക്കോയെ ചുമതലപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.

    വര്‍ഗീയമായ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നത്. സുന്നി പള്ളികളില്‍ സ്ത്രീപ്രവേശനം വേണമെന്ന കോടിയേരിയുടെ പ്രസ്താവന മലബാറില്‍ കലാപം സൃഷ്ടിക്കാനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പത്ത് വോട്ടിന് വേണ്ടി സിപിഎം ആപത്ക്കരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Congress, Mullappalli ramachandran, Sabarimala issue, കോൺഗ്രസ്, ശബരിമല