• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപനം; നേതാക്കള്‍ക്ക് താല്‍ക്കാലിക അക്കോമഡേഷന്‍

മുകുള്‍ വാസ്‌നിക് അധ്യക്ഷനായ 58 അംഗ ഏകോപന സമിതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, എ.കെ ആന്റണി, വി.എം സുധീരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും ഒരുപോലെ ഇടം നേടി

news18
Updated: February 11, 2019, 7:54 PM IST
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപനം; നേതാക്കള്‍ക്ക് താല്‍ക്കാലിക അക്കോമഡേഷന്‍
news18
news18
Updated: February 11, 2019, 7:54 PM IST
എം. ഉണ്ണികൃഷ്ണന്‍

ന്യൂഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കയുള്ള അഞ്ചു സമിതികള്‍ എ.ഐ.സി.സി പ്രഖ്യാപിച്ചു. മുകുള്‍ വാസ്‌നിക് അധ്യക്ഷനായ ഏകോപന സമിതിയും കെ. മുരളീധരന്‍ അധ്യക്ഷനായ പ്രചാരണ സമിതിയും രൂപീകരിച്ചു. വി.എസ് ശിവകുമാര്‍ പബ്ലിസിറ്റി കമ്മിറ്റി അധ്യക്ഷനായപ്പോള്‍ പാലോട് രവിയാണ് മാധ്യമ ഏകോപന സമിതിയുടെ തലപ്പത്ത്.

തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന പ്രതീക്ഷിച്ച് നിരാശരായ നേതാക്കള്‍ക്ക് താല്‍ക്കാലിക അക്കോമഡേഷന്‍. ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തി വനിതാ-യുവ പ്രാതിനിധ്യം ഉറപ്പിക്കുന്ന ജംബോ കമ്മറ്റി. എ.ഐ.സി.സി പ്രഖ്യാപിച്ച അഞ്ചു സമിതികളുടെ പൊതുസ്വഭാവം ഇതാണ്.
Loading...
മുകുള്‍ വാസ്‌നിക് അധ്യക്ഷനായ 58 അംഗ ഏകോപന സമിതിയില്‍ പിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, എ.കെ ആന്റണി, വി.എം സുധീരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും ഒരുപോലെ ഇടം നേടി. 26 അംഗ തിരഞ്ഞെടുപ്പ് സമിതിയില്‍ സംസ്ഥാന കേണ്‍ഗ്രസിലെ എണ്ണപ്പെട്ട നേതാക്കളെല്ലാമുണ്ട്. എക്സ് ഓഫീഷ്യോ അംഗങ്ങളായി ഡീന്‍ കുര്യാക്കോസ്, അഭിജിത് തുടങ്ങിയവരും.

Also Read ലോക്സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതികൾ പ്രഖ്യാപിച്ചു

കെ മുരളീധരന്‍ അധ്യക്ഷനായ 35 അംഗ പ്രചാരണ സമതിയുടെ കണ്‍വീനര്‍ വി.എസ് ജോയ്. വിഎസ് ശിവകുമാര്‍ അധ്യക്ഷനും പിഎസ് പ്രശാന്ത് കണ്‍വീനറുമായി 36 അംഗ പബ്ലിസിറ്റി കമ്മിറ്റി. പാലോട് രവി അധ്യക്ഷനായ മാധ്യമ ഏകോപന സമിതിക്കും രൂപം നല്‍കി. വിജയന്‍ തോമസാണ് കണ്‍വീനര്‍. മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ നേരത്തെ പ്രഖ്യാപിച്ചെങ്കിലും ഗ്രൂപ്പ് പരിഗണനകള്‍ കാരണം പലകുറി അഴിച്ചു പണിഞ്ഞ ശേഷമാണ് കേരളത്തിലെ പട്ടിക അന്തിമമായത്.

First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...