നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2021 | 'അയ്യപ്പനും ദൈവഗണങ്ങളും സര്‍ക്കാരിനൊപ്പം'; പിണറായിക്കെതിരെ ചട്ടലംഘന പരാതിയുമായി കോൺഗ്രസ്

  Assembly Election 2021 | 'അയ്യപ്പനും ദൈവഗണങ്ങളും സര്‍ക്കാരിനൊപ്പം'; പിണറായിക്കെതിരെ ചട്ടലംഘന പരാതിയുമായി കോൺഗ്രസ്

  വോട്ടു നേടാനായി ജാതി മത വികാരങ്ങള്‍ ഉണര്‍ത്തുന്ന താരത്തിലുള്ള അഭ്യര്‍ത്ഥനകളോ, പരാമര്‍ശങ്ങളോ പാടില്ലെന്നാണ് തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

  പിണറായി വിജയൻ (ഫയൽ ചിത്രം)

  പിണറായി വിജയൻ (ഫയൽ ചിത്രം)

  • Share this:
   കണ്ണൂര്‍: നിയമസഭാ തെരെഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ്. ശബരിമല സംബന്ധിച്ച പരാമർശത്തിൽ കണ്ണൂരിലെ യുഡിഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പരാമര്‍ശം തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്‌നമായ ചട്ടലംഘനം ആണെന്ന് പാച്ചേനി പരാതിയില്‍ പറയുന്നു.

   'അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സര്‍ക്കാരിനൊപ്പമാണ് ' എന്ന തെരെഞ്ഞെടുപ്പ് ദിനത്തിലെ പരാമര്‍ശത്തിന് എതിരെയാണ് സതീശന്‍ പാച്ചേനിയുടെ പരാതി.  മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.  വോട്ടു നേടാനായി ജാതി മത വികാരങ്ങള്‍ ഉണര്‍ത്തുന്ന താരത്തിലുള്ള അഭ്യര്‍ത്ഥനകളോ, പരാമര്‍ശങ്ങളോ പാടില്ലെന്നാണ് തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന സി ഡി യും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

   അയ്യപ്പനും ദേവഗണങ്ങളും ഈ സർക്കാരിനൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻ

   കണ്ണൂർ: സംസ്ഥാനത്ത് ഭരണ മാറ്റം ‌ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിന് മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് സുകുമാരൻ നായർ പറയുമെന്ന് കരുതുന്നില്ല. എല്ലാ വിശ്വാസികളും സർക്കാരിന് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


   Also Read 'അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?' മകനെ ഭീഷണിപ്പെടുത്തിയവരോട് സുഹ്‌റ മമ്പാട്
   അയ്യപ്പനും മറ്റ് ദേവഗണങ്ങളും ഈ സർക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്ക് ഒപ്പമാണ് എല്ലാവരും നിൽക്കുക. എല്‍ഡിഎഫിന് ചരിത്ര വിജയം ഉണ്ടാകും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല.

   നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും മറ്റെവിടെയെങ്കിലും ബിജെപി - യുഡിഎഫ് ധാരണയുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അറിയാമെന്നും വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞു. ധർമ്മടം ആര്‍ സി അമല സ്കൂളിൽ ഭാര്യക്കും കുടുംബാംഗങ്ങൾക്കും ഒപ്പം എത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്.

   സംസ്ഥാനത്ത് ഭരണ മാറ്റം ‌ജനങ്ങൾ ആഗ്രഹിക്കുന്നു എന്നായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പരാമർശം. വിശ്വാസികളുടെ പ്രതിഷേധം ഈ തെര‍ഞ്ഞെടുപ്പിലുമുണ്ടാകുമെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ട് എന്നതാണ് നിലപാടെന്നും സുകുമാരൻ നായർ പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.

   Published by:Aneesh Anirudhan
   First published:
   )}