കോട്ടയം: ജില്ലയിലെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് ശക്തമായി. ഇതിന്റെ ഭാഗമായി ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴക്കനെ എ ഗ്രൂപ്പുകാർ വഴിയിൽ തടഞ്ഞു. ഈരാറ്റുപേട്ടയിൽ ആണ് ഗ്രൂപ്പ് തർക്കത്തെ തുടർന്ന് ജോസഫ് വാഴക്കനെ നടുറോഡിൽ തടഞ്ഞത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വാഴയ്ക്കനെ റോഡിൽ തടഞ്ഞുനിർത്തി പ്രതിഷേധിച്ചത്. എ ഗ്രൂപ്പ് നേതാക്കളുടെ നിർദ്ദേശം അനുസരിച്ചാണ് അണികൾ വാഴക്കനെ തടഞ്ഞത്.
പി സി ജോർജിനെ മുന്നണിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട രോഷവും ഉള്ളതായി പ്രവർത്തകർ പറയുന്നു. ഗ്രൂപ്പ് തർക്കം പരിഹരിക്കുന്നതിനാണ് താൻ എത്തിയതെന്നാണ് വാഴയ്ക്കൻ വ്യക്തമാക്കുന്നത്. പൂഞ്ഞാർ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കുന്നതിനുള്ള നീക്കങ്ങളും നടന്നുവരുന്നുണ്ട്. ഐ ഗ്രൂപ്പാണ് മണ്ഡലത്തിൽ കണ്ണു വെച്ചിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.