HOME » NEWS » Kerala » CONGRESS HAS BECOME A AGENCY TO RECRUIT PEOPLE TO BJP SAYS AB SABU RV TV

'കോൺഗ്രസ്  ബിജെപിയിലേയ്ക്ക് ആളെ കൂട്ടുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി മാറി': സിപിഎമ്മിൽ ചേരുമെന്ന് പ്രഖ്യാപിച്ച് എ ബി സാബു

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എ ബി സാബുവിന് സിപിഎം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

News18 Malayalam | news18-malayalam
Updated: June 26, 2021, 3:59 PM IST
'കോൺഗ്രസ്  ബിജെപിയിലേയ്ക്ക് ആളെ കൂട്ടുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി മാറി': സിപിഎമ്മിൽ ചേരുമെന്ന് പ്രഖ്യാപിച്ച് എ ബി സാബു
എ ബി സാബു
  • Share this:
കൊച്ചി: കെപിസിസി മുന്‍ അംഗവും കൊച്ചി കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവുമായിരുന്ന എ ബി സാബു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. സിപിഎമ്മില്‍ ചേരുമെന്ന് എ ബി സാബു പ്രഖ്യാപിച്ചു. കോണ്‍ഗ്രസില്‍ തുടര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നതിനുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭ തെരെഞ്ഞെടുപ്പില്‍ ത്യപ്പൂണിത്തുറ മണ്ഡലത്തില്‍ കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ നേത്യത്വവുമായി തുറന്ന പോരിലായിരുന്നു എ ബി സാബു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്നുള്ള സാബുവിന്റെ രാജി. നേത്യമാറ്റമുണ്ടായെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. അങ്ങനെ പ്രതീക്ഷയില്ലാത്തനിനാലാണ് രാജിവെയ്ക്കുന്നതെന്നും എ ബി സാബു പറഞ്ഞു.

ബിജെപിയിലേയ്ക്ക് ആളെ കൂട്ടുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗ്രൂപ്പ് നേതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് കെ സുധാകരനെ കെ പി സി സി പ്രസിഡന്റായി നിയമിച്ചത്. അത് കോണ്‍ഗ്രസിന് ഗുണം ചെയ്യും. എന്നാല്‍ പുതിയ യുഡിഎഫ് കണ്‍വീനറെ ഉള്‍പ്പെടെ തെരഞ്ഞെടുക്കാനായിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും തീരുമാനത്തിന് അടിസ്ഥാനത്തിലായിരിയ്ക്കും പുതിയ യുഡിഎഫ് കണ്‍വീനര്‍ വരികയെന്നും സാബു പറയുന്നു. മുതിർന്ന കോൺഗ്രസ്‌ നേതാവ് കെ വി തോമസിനെ പോലും പാർട്ടി അവഗണിക്കുകയാണ് എന്നും സാബു പറഞ്ഞു.

Also Read- ആലപ്പുഴയിൽ ഒരാഴ്ചക്കിടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് നാലു പേരെ; മരിച്ചവരിൽ രണ്ടു വിദ്യാർഥികളും

ത്യപ്പൂണിത്തുറ മണ്ഡലത്തില്‍ കെ ബാബു ബിജെപി വോട്ട് വാങ്ങിയാണ് വിജയിച്ചത്. വോട്ട് കച്ചവടം നടത്തിയതിന് ശേഷമാണ് താന്‍ ജയിക്കുമെന്ന് കെ ബാബു ഉറപ്പിച്ച് പറഞ്ഞത്. ത്യപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അഴിമതിയ്ക്കുള്ള കോണ്‍ഗ്രസിന്റെ അംഗീകാരമായാണ് കാണേണ്ടത്. അഴിമതിയിലൂടെ നേടിയ കോടികള്‍ മുടക്കിയാണ് ബിജെപിയുമായി ചേര്‍ന്ന് വോട്ട് കച്ചവടം നടത്തിയത്. അയ്യപ്പ വിശ്വാസികളെയും ചൂഷണം ചെയ്തു. കെ ബാബുവിനെ സംരക്ഷിയ്ക്കുകയും അഴിമതിയെയും വര്‍ഗീയതയെയും പ്രോത്സാഹിയ്ക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധം കൂടിയാണ് രാജിയെന്നും സാബു വ്യക്തമാക്കുന്നു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എ ബി സാബുവിന് സിപിഎം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേയ്ക്ക് എത്തും. ത്യപ്പൂണിത്തുറയില്‍ സീറ്റ് നിഷേധിച്ചതിന്റെ പേരിലല്ല താന്‍ പാര്‍ട്ടി വിടുന്നതെന്നും സാബു പറഞ്ഞു.

Also Read- മരുമകളുടെ ആത്മഹത്യ: നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തമ്മ ഒളിവിലെന്ന്‌ പൊലീസ്

1971-ലാണ് എ ബി സാബു കെ എസ് യു യൂണിറ്റ് പ്രസിഡന്റാകുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടി, ത്യപ്പൂണിത്തുറ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി അംഗം എന്ന നിലകളിലും പ്രവര്‍ത്തിച്ചു. വയലാര്‍ രവി പക്ഷക്കാരനായിരുന്നു ആദ്യം. പിന്നിട് ഐ ഗ്രൂപ്പില്‍ ചേര്‍ന്നു. ഇടയ്ക്ക് എ ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിച്ച ശേഷമാണ് തിരികെ ഐ ഗ്രൂപ്പില്‍ വീണ്ടും എത്തിയത്. കൊച്ചി മേയര്‍ തര്‍ക്കത്തില്‍ സൗമിനി ജെയിനിനൊപ്പം ഉറച്ച് നിന്ന് ആള്‍ കൂടിയാണ് സാബു. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് നേത്യനിരയിലെ പ്രമുഖനായിരുന്നു സാബു.
Published by: Rajesh V
First published: June 26, 2021, 3:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories