ക്ഷേത്രം തുറന്നത് സർക്കാരിനെതിരെ ആയുധമാക്കി ബി.ജെ.പി; നിലപാടില്ലാതെ കാഴ്ചക്കാരായി കോൺഗ്രസ്

മദ്യ ഷോപ്പുകൾ തുറന്ന സർക്കാർ എന്തുകൊണ്ട് ആരാധനാലയങ്ങൾ തുറന്നു നൽകാൻ തയ്യാറാവുന്നില്ല എന്നതായിരുന്നു കോൺഗ്രസിൻറെ ചോദ്യം

News18 Malayalam | news18-malayalam
Updated: June 9, 2020, 1:26 PM IST
ക്ഷേത്രം തുറന്നത് സർക്കാരിനെതിരെ ആയുധമാക്കി ബി.ജെ.പി; നിലപാടില്ലാതെ കാഴ്ചക്കാരായി കോൺഗ്രസ്
മുല്ലപ്പള്ളി (ഫയൽ ചിത്രം)
  • Share this:
തിരുവനന്തപുരം: കൊറോണ വ്യാപനം തുടരുന്നതിനിടെ ക്ഷേത്രങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിച്ച തീരുമാനം സർക്കാരിനെതിരെ രാഷ്ട്രീയ പ്രചരണമാക്കിയിരിക്കുകയാണ് ബിജെപിയും സംഘപരിവാറും. അതേസമയം  ഈ വിഷയത്തിൽ കോൺഗ്രസ് കാഴ്ചക്കാരുടെ റോളിലാണെന്നതു  മാത്രമല്ല കൃത്യമായ നിലപാടെടുക്കാനുമാവുകുന്നില്ല. സർക്കാർ കൂടിയാലോചന ന‌ത്തിയില്ലെന്നും വിവാദത്തിനില്ലെന്നുമാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രതികരണം.

തുറക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കോൺഗ്രസ്

മദ്യ ഷോപ്പുകൾ  തുറന്ന സർക്കാർ എന്തുകൊണ്ട് ആരാധനാലയങ്ങൾ തുറന്നു നൽകാൻ തയ്യാറാവുന്നില്ല എന്നതായിരുന്നു കോൺഗ്രസിൻറെ ചോദ്യം. പള്ളി തുറക്കണമെന്നാവശ്യപ്പെട്ട് മതനേതാക്കൾ കത്തയച്ചതിന് പിന്നാലെയായിരുന്നു കോൺഗ്രസും ഈ നിലപാട് സ്വീകരിച്ചത്. വിഷയത്തിലെ രാഷ്ട്രീയ സാധ്യതയാവാം കോൺഗ്രസ് മുന്നിൽ കണ്ടത്. പക്ഷേ ക്ഷേത്രങ്ങൾ തുറന്നതിനെതിരെ വിവാദം ഉണ്ടാകുമ്പോൾ കോൺഗ്രസ് കാഴ്ചക്കാരാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ മുരളീധരനും അടക്കമുള്ള പല പ്രമുഖ നേതാക്കളും ആരാധനാലയങ്ങൾ തുറന്നു നൽകണമെന്ന് കടുത്ത നിലപാട് സ്വീകരിച്ചവരാണ്. വിവാദത്തിൽ കൃത്യമായ നിലപാട് എടുക്കാതെയാണ് കോൺഗ്രസ് നേതാക്കളുടെ ഇപ്പോഴത്തെ പ്രതികരണം.
TRENDING:'മക്കൾ പട്ടിണിയിൽ'; 2000 രൂപ കടം ചോദിച്ച് എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം; സഹായമെത്തിച്ച് പൊലീസുകാർ[NEWS]Bev Q App| ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
കൂടിയാലോചന ഉണ്ടായില്ലെന്നു മുല്ലപ്പള്ളി

വിവാദത്തിൽ വ്യക്തത ഉണ്ടാകാത്ത പ്രതികരണമാണ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ്റേത്. വൈകാരിക വിഷയമാണെന്നും  സർക്കാർ കൂടിയാലോചന നടത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണോ എന്ന ചോദ്യത്തിന് കെപിസിസി അധ്യക്ഷൻ വ്യക്തമായ മറുപടി പറഞ്ഞതുമില്ല . എന്നാൽ ക്ഷേത്രം തുറന്നു നൽകിയ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും സമാന പ്രതികരണമായിരുന്നു.
First published: June 9, 2020, 1:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading