ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകി. 280 അംഗ പട്ടികയ്ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കെപിസിസി സമര്‍പ്പിച്ച പട്ടിക പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു. ആദ്യം അയച്ച പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയിച്ചിരുന്നു.
ഒരു ബ്ലോക്കില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ യുവാക്കളും വനിതകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഒപ്പം, ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ പട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് അയച്ചത്. പുതിയ പട്ടികയിലുള്ള 280 പേര്‍ക്കാകും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ടാകുക. എഴുപത്തഞ്ചോളം പുതുമുഖങ്ങൾ പട്ടിയകയിലുണ്ടായേക്കുമെന്നാണ് സൂചന.
Also Read- അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടം: ആർഡിഒ അന്വേഷിക്കും
ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കുമെന്നും ചരിത്ര സംഭവമായി ജാഥ മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്ന് പട്ടികയ്ക്ക് അംഗീകാരം ലഭിച്ച കാര്യം അറിയിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് മൊത്തത്തില്‍ ഒരു ഉണര്‍വ് സമ്മാനിക്കുന്നതാകും യാത്രയെന്ന് പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ ഒന്നാം ദിവസം
രാവിലെ 7 : പാറശ്ശാലയിൽ നിന്ന് ഭാരത് ജോഡോ പദയാത്ര ആരംഭിക്കുന്നു. കെപിസിസി, ഡിസിസി നേതാക്കളും ജനപ്രതിനിധികളും ചേർന്ന് രാഹുൽ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കുന്നു.
മഹാത്മാഗാന്ധിയുടേയും കെ കാമരാജിന്റേയും പ്രതിമകൾക്ക് മുൻപിൽ രാഹുൽഗാന്ധി ആദരവ് അർപ്പിക്കും.
10 മണി: ഊരൂട്ടുകാല മാധവി മന്ദിരത്തിൽ പദയാത്രികർ എത്തിച്ചേരുന്നു. വിശ്രമം, ഭക്ഷണം
2 മണി: നെയ്യാറ്റിൻകരയിലെ പരമ്പരാഗത കൈത്തറി നെയ്ത്തുതൊഴിലാളികളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നു. മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയം സന്ദർശനം.
Also Read- കോഴിക്കോട് ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; എല്ലാവരെയും രക്ഷപ്പെടുത്തി
4 മണി: മൂന്നുകല്ലിൻമൂട് നിന്നും പദയാത്ര പുനരാരംഭിക്കുന്നു. യാത്രാമദ്ധ്യേ നിംസ് ആശുപത്രിക്ക് സമീപം ഭാരത് ജോഡോ യാത്രയെ അടയാളപ്പെടുത്തുന്ന സ്തൂപം അനാച്ഛാദനം ചെയ്യും.
7 മണി: പദയാത്ര നേമത്ത് സമാപിക്കുന്നു. സമാപന സമ്മേളനത്തിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ, സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, K sudhakaran, Kpcc