• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോൺഗ്രസ് സ്ഥാനാർത്ഥി തർക്കം മുറുകുന്നു; ഉമ്മൻചാണ്ടിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

കോൺഗ്രസ് സ്ഥാനാർത്ഥി തർക്കം മുറുകുന്നു; ഉമ്മൻചാണ്ടിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

മൽസരിക്കാനില്ലെന്ന ഉമ്മൻചാണ്ടിയുടെ തീരുമാനം നേരത്തെ ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വം സമ്മർദ്ദം തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം

ഉമ്മൻ ചാണ്ടി

ഉമ്മൻ ചാണ്ടി

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം എടുക്കാൻ ഉമ്മൻചാണ്ടിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ആന്ധ്രയിൽ നിന്ന് ഉച്ചയ്ക്കുശേഷം ഡൽഹിയിൽ എത്തും. മൽസരിക്കാനില്ലെന്ന ഉമ്മൻചാണ്ടിയുടെ തീരുമാനം നേരത്തെ ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വം സമ്മർദ്ദം തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

    എറണാകുളം, വടകര മണ്ഡലങ്ങളിൽ ഒഴികെ ഒരു പേര് മാത്രം നിർദേശിച്ച് സംസ്ഥാന നേതൃത്വം പട്ടിക തയ്യാറാക്കിയിരുന്നു. എറണാകുളത്ത് കെ.വി തോമസോ, ഹൈബി ഈഡനോ എന്നതിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും. വടകരയിൽ കെ.എസ്.യു പ്രസിഡന്‌റ് കെ.എം അഭിജിത്തിനൊപ്പം രാജ്മോഹൻ ഉണ്ണിത്താന്റെ പേരും പരിഗണനയിൽ ഉണ്ട്.

    വി.എസ് എവിടെയൊക്കെ പ്രചാരണത്തിനിറങ്ങും?

    പുതിയ പട്ടികയിൽ അടൂർ പ്രകാശ് ആറ്റിങ്ങലിലും ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിലുമാണ്. വൈകിട്ട് ചേരുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റിക്കു ശേഷം പട്ടിക ഇന്നു പ്രഖ്യാപിക്കും എന്നാണ് നേതാക്കൾ പറയുന്നത്.
    First published: