തിരുവനന്തപുരത്ത് ഹൈക്കമാൻഡ് ഇടപെട്ടു; ചുമതലയുള്ള മൂന്നു നേതാക്കൾക്ക് താക്കീത്
കോൺഗ്രസിന്റെ താര സ്ഥാനാർത്ഥികളിൽ ഒരാളായ തരൂരിന്റെ വിജയം ഉറപ്പാക്കിയേ മതിയാകൂ എന്നും പ്രചരണത്തൽ വീഴ്ച വന്നാൽ കടുത്ത നടപടി ഉണ്ടാകുമെന്നും കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചു
news18
Updated: April 14, 2019, 6:17 PM IST

കോൺഗ്രസ്
- News18
- Last Updated: April 14, 2019, 6:17 PM IST
തിരുവനന്തപുരം: ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് ചുമതലയുളള മൂന്ന് പ്രധാന നേതാക്കള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ്. വി എസ് ശിവകുമാര്‍, തമ്പാനൂര്‍ രവി, ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവരെ പ്രത്യേകം വിളിച്ചാണ് മുകുള്‍ വാസ്നിക് മുന്നറിയിപ്പ് നല്‍കിയത്. തിരുവനന്തപുരത്ത് ഇടതു മുന്നണിയെ വിട്ട് പ്രചാരണ മുന കുമ്മനം രാജശേഖരന് നേരെ തിരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.
തിരുവനന്തപുരത്തെ പ്രചരണത്തിൽ പൂർണ തൃപ്തി ഉണ്ടെന്ന് നേതാക്കൾ ആവർത്തിച്ച് പറയുന്നതിനിടയിലാണ് കേരളത്തിന്റെ ചുമതലയുളള ജനറൽ സെക്രട്ടറി മുകുൾ വാസ്നികും കെ പി സി സി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനും പങ്കെടുത്ത് മണ്ഡലം അവലോകന യോഗം നടത്തിയത്. യോഗത്തിന് ശേഷം തിരുവനന്തപുരത്ത് എ, ഐ ഗ്രൂപ്പുകളുടെ പ്രധാന നേതാക്കളും മണ്ഡലം ചുമതലക്കാരുമായ തമ്പാനൂർ രവി, വി എസ് ശിവകുമാർ, ഡി സി സി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ എന്നിവരെ പ്രത്യേകം വിളിച്ചാണ് മുകുൾ വാസ്നിക് മുന്നറിയിപ്പ് നൽകിയത്. കോൺഗ്രസിന്റെ താര സ്ഥാനാർത്ഥികളിൽ ഒരാളായ തരൂരിന്റെ വിജയം ഉറപ്പാക്കിയേ മതിയാകൂ എന്നും പ്രചരണത്തൽ വീഴ്ച വന്നാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അറിയിച്ചു. മുൻ കാലങ്ങളിലെ പോലെയോ മറ്റ് മണ്ഡലങ്ങൾക്ക് സമാനമായോ ആയിരിക്കില്ല തിരുവനന്തപുരത്തെ തുടർ നടപികളെന്നും വ്യക്തമാക്കി. പ്രചാരണത്തിൽ ഉണ്ടായ വീഴ്ചകൾ അംഗീകരിച്ച മൂവരും പാർട്ടിയെ താഴെ തട്ടു മുതൽ പൂർണ പ്രവർത്തന സജ്ജമാക്കാമെന്ന ഉറപ്പ് മുകുൾ വാസ്നികിനു നൽകി. തരൂരിന്റെ വിജയം ഉറപ്പിക്കാൻ നിരീക്ഷകനായി പഠോള; കാലുവാരുന്ന നേതാക്കളുടെ ചീട്ട് കീറുമെന്ന് നേതൃത്വം
ബ്ളോക്ക് പ്രസിഡന്റുമാർ മുതൽ മുകളിലേക്കുളള യു ഡി എഫ് നേതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രചരണ വീഴ്ചകളെ കുറിച്ച് നേതാക്കൾ സംസാരിച്ചില്ല. ഇടതു മുന്നണി ദുർബലമാണെന്നും പ്രചരണ മുന തിരിക്കേണ്ടത് കുമ്മനം രാജശേഖരന് നേരെ ആയിരിക്കണമെന്നും യോഗത്തിൽ മുല്ലപ്പളളി രാമചന്ദ്രൻ നിർദ്ദേശിച്ചു. സാത്വിക മുഖത്തോടെ ബി ജെ പി അവതരിപ്പിക്കുന്ന കുമ്മനത്തിന്റെ പൂർവ്വ കാല ചെയ്കതികളും കുമ്മനത്തിന്റെ ആസൂത്രണത്തിൽ നടന്ന വർഗീയ കലാപങ്ങളും ചർച്ചയാക്കണമെന്നും നിർദ്ദേശിച്ചു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകിട്ട് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ തിരുവനന്തപുരത്തെ പ്രചരണ പ്രവർത്തനങ്ങൾ താഴേ തട്ടു മുതൽ പൂർണ സജ്ജമാക്കാനുളള നടപടികൾ തുടങ്ങിക്കഴിഞ്ഞു.
തിരുവനന്തപുരത്തെ പ്രചരണത്തിൽ പൂർണ തൃപ്തി ഉണ്ടെന്ന് നേതാക്കൾ ആവർത്തിച്ച് പറയുന്നതിനിടയിലാണ് കേരളത്തിന്റെ ചുമതലയുളള ജനറൽ സെക്രട്ടറി മുകുൾ വാസ്നികും കെ പി സി സി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനും പങ്കെടുത്ത് മണ്ഡലം അവലോകന യോഗം നടത്തിയത്. യോഗത്തിന് ശേഷം തിരുവനന്തപുരത്ത് എ, ഐ ഗ്രൂപ്പുകളുടെ പ്രധാന നേതാക്കളും മണ്ഡലം ചുമതലക്കാരുമായ തമ്പാനൂർ രവി, വി എസ് ശിവകുമാർ, ഡി സി സി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ എന്നിവരെ പ്രത്യേകം വിളിച്ചാണ് മുകുൾ വാസ്നിക് മുന്നറിയിപ്പ് നൽകിയത്. കോൺഗ്രസിന്റെ താര സ്ഥാനാർത്ഥികളിൽ ഒരാളായ തരൂരിന്റെ വിജയം ഉറപ്പാക്കിയേ മതിയാകൂ എന്നും പ്രചരണത്തൽ വീഴ്ച വന്നാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അറിയിച്ചു. മുൻ കാലങ്ങളിലെ പോലെയോ മറ്റ് മണ്ഡലങ്ങൾക്ക് സമാനമായോ ആയിരിക്കില്ല തിരുവനന്തപുരത്തെ തുടർ നടപികളെന്നും വ്യക്തമാക്കി. പ്രചാരണത്തിൽ ഉണ്ടായ വീഴ്ചകൾ അംഗീകരിച്ച മൂവരും പാർട്ടിയെ താഴെ തട്ടു മുതൽ പൂർണ പ്രവർത്തന സജ്ജമാക്കാമെന്ന ഉറപ്പ് മുകുൾ വാസ്നികിനു നൽകി.
ബ്ളോക്ക് പ്രസിഡന്റുമാർ മുതൽ മുകളിലേക്കുളള യു ഡി എഫ് നേതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രചരണ വീഴ്ചകളെ കുറിച്ച് നേതാക്കൾ സംസാരിച്ചില്ല. ഇടതു മുന്നണി ദുർബലമാണെന്നും പ്രചരണ മുന തിരിക്കേണ്ടത് കുമ്മനം രാജശേഖരന് നേരെ ആയിരിക്കണമെന്നും യോഗത്തിൽ മുല്ലപ്പളളി രാമചന്ദ്രൻ നിർദ്ദേശിച്ചു. സാത്വിക മുഖത്തോടെ ബി ജെ പി അവതരിപ്പിക്കുന്ന കുമ്മനത്തിന്റെ പൂർവ്വ കാല ചെയ്കതികളും കുമ്മനത്തിന്റെ ആസൂത്രണത്തിൽ നടന്ന വർഗീയ കലാപങ്ങളും ചർച്ചയാക്കണമെന്നും നിർദ്ദേശിച്ചു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകിട്ട് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ തിരുവനന്തപുരത്തെ പ്രചരണ പ്രവർത്തനങ്ങൾ താഴേ തട്ടു മുതൽ പൂർണ സജ്ജമാക്കാനുളള നടപടികൾ തുടങ്ങിക്കഴിഞ്ഞു.
- 2019 Loksabha Election
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- bjp
- congress
- congress high command
- Congress President Rahul Gandhi
- cpm
- election 2019
- Election dates 2019
- Elections 2019 dates
- elections 2019 schedule
- general elections 2019
- gujarat
- Kerala Lok Sabha Elections 2019
- Kummanam Rajasekharan
- Lok Sabha Election 2019
- loksabha election 2019
- narendra modi
- pinarayi vijayan
- rahul gandhi
- Ramesh chennithala
- Thiruvananthapuram S11p20
- thiruvananthapuram-s11p20
- അമിത് ഷാ
- കോൺഗ്രസ്
- തെരഞ്ഞെടുപ്പ് 2019
- തെരഞ്ഞെടുപ്പ് പ്രചാരണം
- നരേന്ദ്ര മോദി
- പിണറായി വിജയൻ
- ബിജെപി
- രാഹുൽ ഗാന്ധി
- ലോക്സഭാ തെരഞ്ഞെടുപ്പ് 2019
- സിപിഎം