• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

EXCLUSIVE: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ഐ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം

ഞായറാഴ്ച വൈകിട്ട് ആറരയ്ക്ക് ആരംഭിച്ച യോഗം എട്ടര മണി വരെ നീണ്ടു

news18
Updated: March 4, 2019, 7:57 AM IST
EXCLUSIVE: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ഐ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ചേർന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗം
  • News18
  • Last Updated: March 4, 2019, 7:57 AM IST IST
  • Share this:
തിരുവനന്തപുരം: ഇന്ന് നടക്കുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി ഐ ഗ്രൂപ്പ് നേതാക്കൾ രഹസ്യ യോഗം  ചേർന്നു. പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ ഞായറാഴ്ച രാത്രി നടന്ന യോഗത്തിൽ മുതിർന്ന നേതാക്കളടക്കം പങ്കെടുക്കുന്ന ദൃശ്യങ്ങൾ ന്യൂസ് 18 പുറത്തു വിട്ടു. ഇക്കുറി ഗ്രൂപ്പ് അക്കൗണ്ട് ഇല്ലെന്നും വിജയ സാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രധാന ഘടകമെന്നും നേതാക്കൾ ആവർത്തിക്കുന്നതിന് ഇടയിലാണ് ഗ്രൂപ്പ് യോഗം നടന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗികവസതിയായ കന്റോൺമെന്റ് ഹൗസിൽ ഞായറാഴ്ച വൈകിട്ട് ആറരയ്ക്ക് ആരംഭിച്ച യോഗം എട്ടര മണി വരെ നീണ്ടു. പ്രതിപക്ഷ നേതാവിന് പുറമേ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ, പ്രചരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, ശരത്ചന്ദ്രപ്രസാദ് തുടങ്ങി പല പ്രധാന നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ഇന്ന് നടക്കുന്ന കെപിസിസി തെരഞ്ഞെടുപ്പ് കമ്മറ്റിയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ആണ് യോഗം ചർച്ച ചെയ്തത്.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കെ സുധാകരൻ മത്സരിക്കുന്നതിൽ ധാരണയായെന്ന് അറിയുന്നു. ഐ ഗ്രൂപ്പ് നേതാവ് കൂടിയായ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ യോഗത്തിൽ പങ്കെടുത്തില്ല. എന്നാൽ അദ്ദേഹത്തിന്റെ വിശ്വസ്തനായ മുൻ മന്ത്രി എ പി അനിൽകുമാർ യോഗത്തിൽ പങ്കെടുത്തു. തെരഞ്ഞടുപ്പ് അടുത്തതോടെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പുകൾ സജീവമായെന്ന് തെളിയിക്കുന്നതാണ് പ്രതിപക്ഷ നേതാവ് അടക്കം പങ്കെടുത്ത ഗ്രൂപ്പ് യോഗം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍