• HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുൽ ഗാന്ധിയുടെ യാത്ര: കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിന് ജില്ലാ പ്രസിഡൻ്റിൻ്റെ തെറിയഭിഷേകം

രാഹുൽ ഗാന്ധിയുടെ യാത്ര: കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിന് ജില്ലാ പ്രസിഡൻ്റിൻ്റെ തെറിയഭിഷേകം

ഫോണിൽ വിളിച്ച ഇടുക്കി സിപി മാത്യു കാണിച്ചു തരാമെന്ന് മണ്ഡലം പ്രസിഡന്റ്റിനു മുന്നറിയിപ്പും നൽകുന്നുണ്ട്.

  • Last Updated :
  • Share this:
    പി എ സാഗര്‍

    ഇടുക്കി: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേർക്ക് ഡി.സി.സി പ്രസിഡന്റിന്റെ തെറിയഭിഷേകം. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ ഒരു മണ്ഡലം പ്രസിഡന്റിനെയാണ് ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ യാത്രയോട് അനുബന്ധിച്ച് തൊടുപുഴയിൽ കോൺഗ്രസ്സ് ഭാരവാഹികളുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ മണ്ഡലം പ്രസിഡന്റ് വിമർശനം ഉന്നയിച്ചതാണ് ഭീഷണിക്ക് കാരണം.

    ഫോണിൽ വിളിച്ച ഇടുക്കി സിപി മാത്യു കാണിച്ചു തരാമെന്ന് മണ്ഡലം പ്രസിഡന്റ്റിനു മുന്നറിയിപ്പ് നൽകുകയായിരുന്നു.ഭീഷണി കൂടാതെ അശ്ലീല വാക്കുകളും സിപി മാത്യു പറയുന്നുണ്ട്. ഇടുക്കി എഞ്ചിനീയറിങ് കോളജിൽ കൊല്ലപ്പെട്ട ധീരജിനെതിരെ അധിക്ഷേപ പരാമർശം നടത്തിയും പാർട്ടി മാറിയ വനിത നേതാവിനെ അപമാനിച്ചും വിവാദത്തിലായ കോൺഗ്രസ് നേതാവ് കൂടിയാണ് സി.പി മാത്യു.

    Also Read-'അക്രമം തുടര്‍ന്നാല്‍ ധീരജിന്റെ അവസ്ഥയുണ്ടാകും'; ഇടുക്കി DCC പ്രസിഡന്റ്

    വണ്ടിപ്പെരിയാറില്‍ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയിലും സിപി മാത്യുവിന്റെ പരാമര്‍ശം വിവാദമായിരുന്നു. 'ഞങ്ങള്‍ ചെരയ്ക്കാന്‍ അല്ല നടക്കുന്നതെന്ന് സിപിഎം ഓര്‍ക്കണം' എന്നായിരുന്നു മാത്യുവിന്റെ വാക്കുകള്‍. ഇതോടെ ബാര്‍ബര്‍മാരുടെ സംസ്ഥാന സംഘടനയായ സ്റ്റേറ്റ് ബാര്‍ബേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. തൊഴിലിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് മാത്യുവിന്റെ പരാമര്‍ശം എന്നാണ് അസോസിയേഷന്‍ പ്രതികരണം.

    ബാര്‍ബര്‍മാരെ അവഹേളിച്ച സി.പി.മാത്യു മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ലെന്ന് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.
    Published by:Jayesh Krishnan
    First published: