കൊച്ചി നഗരത്തിൽ വീണ്ടും വെള്ളക്കെട്ട്; മേയർ സൗമിനി ജെയിനെതിരെ കോൺഗ്രസിൽ വീണ്ടും പടയൊരുക്കം
വീണ്ടും മഴക്കാലത്ത് നഗരത്തിൽ വെള്ളക്കെട്ടുയരുമ്പോൾ മേയർക്കെതിരെ കോൺഗ്രസിലെ അമർഷം മറനീക്കുകയാണ്.

സൗമിനി ജെയിൻ
- News18 Malayalam
- Last Updated: July 30, 2020, 3:48 PM IST
കൊച്ചി: ഉപതെരഞ്ഞെടുപ്പ് ദിവസം കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടും, കോൺഗ്രസ് ഭൂരിപക്ഷം ഇടിഞ്ഞതും മേയർ സൗമിനി ജയിനിന്റെ രാജിയ്ക്കടുത്തു വരെ കാര്യങ്ങളെത്തിച്ചിരുന്നു. പ്രതിപക്ഷത്തെക്കാൾ കോൺഗ്രസിനുള്ളിലായിരുന്നു മേയർക്കെതിരെ പ്രതിഷേധം കനത്തത്.
വീണ്ടും മഴക്കാലത്ത് നഗരത്തിൽ വെള്ളക്കെട്ടുയരുമ്പോൾ മേയർക്കെതിരെ കോൺഗ്രസിലെ അമർഷം മറനീക്കുകയാണ്. കൊച്ചി നഗരത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളക്കെട്ടിൽ നിന്ന് ഒഴിഞ്ഞുമാറാൻ മേയർ സൗമിനി ജെയിനിന് കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ പറഞ്ഞു. TRENDING:Bകാരണം ഇപ്പോഴും മനസ്സിലായിട്ടില്ല: തന്നെ വിലക്കിയതിനേക്കുറിച്ച് മുഹമ്മദ് അസറുദ്ദീൻ[NEWS]1998 ൽ മോഷണം പോയ അപൂർവ ശിവവിഗ്രഹം; ഇന്ന് ബ്രിട്ടനിലെ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തും[NEWS]Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്[PHOTOS]
നഗരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് കോർപ്പറേഷന്റെ ചുമതലയാണ്. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ മേയർക്ക് കഴിയില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കളക്ടറുടെ നടപടി ഏകപക്ഷീയമായെന്നും വേണുഗോപാൽ.
അതേസമയം ജില്ലാ കളക്ടർക്കെതിരെയാണ് മേയറുടെ വിമർശനം. ഓപ്പറേഷൻ ബ്രേക്ക് ത്രു ഉൾപെടെ പല പദ്ധതികളും നഗരസഭ അറിയാതെ പോകുന്നു. പരസ്പരം പഴി ചാരുകയല്ല ഒന്നിച്ചു നിന്ന് പരിഹാരം കാണുകയാണ് വേണ്ടതെന്നും മേയർ പറഞ്ഞു.
വീണ്ടും മഴക്കാലത്ത് നഗരത്തിൽ വെള്ളക്കെട്ടുയരുമ്പോൾ മേയർക്കെതിരെ കോൺഗ്രസിലെ അമർഷം മറനീക്കുകയാണ്. കൊച്ചി നഗരത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളക്കെട്ടിൽ നിന്ന് ഒഴിഞ്ഞുമാറാൻ മേയർ സൗമിനി ജെയിനിന് കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ പറഞ്ഞു.