തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൈവിട്ട് ശാസ്തമംഗലം വാർഡ്. കെ പി സി സി ആസ്ഥാനമുള്ള ശാസ്തമംഗലം വാർഡിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബിജെപി സംസ്ഥാന കാര്യാലയം ഉൾപ്പെടുന്ന തൈക്കാട് വാർഡിൽ ബി ജെ പി രണ്ടാം സ്ഥാനത്തായി. അതേസമയം, എ കെ ജി സെന്റർ ഇരിക്കുന്ന കുന്നുകുഴി വാർഡിൽ എൽ ഡി എഫ് ലീഡ് നേടി.
കടുത്ത പോരാട്ടത്തിനൊടുവിൽ സംസ്ഥാനത്തൊട്ടാകെ ഇടതു തരംഗം ആഞ്ഞടിച്ചതിനു പിന്നാലെയാണ് പാർട്ടി ആസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്ന വാർഡുകളിലെ ബൂത്തുതല കണക്കുകൾ പുറത്തു വന്നത്.
'ബിജെപി വിജയം ഇവിഎം തട്ടിപ്പാണെന്ന് പ്രചരിപ്പിച്ചിരുന്ന സുഹൃത്തുക്കൾക്ക് ഇപ്പോഴെന്ത് പറയാനുണ്ട്?' - സന്ദീപ് ജി വാര്യർകെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവൻ ഇരിക്കുന്ന ശാസ്തമംഗലം വാർഡിൽ കനത്ത തിരിച്ചടിയാണ് ഇത്തവണയും കോൺഗ്രസ് നേരിട്ടത്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ തന്നെ വാർഡായ ശാസ്തമംഗലത്ത് കണക്കിന്റെ കളിയിൽ മൂന്നാമതാണ് കോൺഗ്രസ്.
വെള്ളാപ്പള്ളി വിമർശിച്ചു; പിന്നാലെ സിൻഡിക്കേറ്റിൽ നിന്നും സുകുമാരൻ നായരുടെ മകൾ രാജിവച്ചു1009 വോട്ടുകൾ മാത്രമാണ് ഇവിടെ കോൺഗ്രസ് നേടിയത്.
ഏറ്റവും കൂടുതൽ വോട്ട് കരസ്ഥമാക്കിയത് ബി ജെ പിയാണ്. 2031.
അതായത് മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിനേക്കാൾ 1022 വോട്ടിന്റെ ഭൂരിപക്ഷം.
COVID 19 | സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുഎന്നാൽ, ബി ജെ പിയുടെ സംസ്ഥാന കാര്യാലയം ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തിലെ തൈക്കാട് വാർഡിൽ ബി ജെ പി പരാജയം രുചിച്ചു. ഇവിടെ, ബി ജെ പി രണ്ടാം സ്ഥാനത്താണ്.
ബി ജെ പി 1180 വോട്ടുകൾ നേടിയപ്പോൾ 1345 ആണ് സി പി എമ്മിന് ലഭിച്ചത്. അതായത് എൽ ഡി എഫിന് 165 വോട്ടിന്റെ ഭൂരിപക്ഷം.
കഴിഞ്ഞ തവണ 45 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ബിജെപിയാണ് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
‘ബോസ് ലേഡി’: സോഷ്യൽ മീഡിയയിൽ തരംഗമായി മമത ബാനർജിയുടെ പഴയകാല ഫോട്ടോഅതേസമയം, സി പി എം ആസ്ഥാനമായ എ കെ ജി സെന്റർ സ്ഥിതി ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെ കുന്നുകുഴി വാർഡിൽ 1729 വോട്ടുകളാണ് സി പി എം സ്വന്തമാക്കിയത്. കോൺഗ്രസ് നേടിയത് ആകട്ടെ 1658 വോട്ടുകളും. അതായത് എൽ ഡി എഫിന് 71 വോട്ടുകളുടെ ഭൂരിപക്ഷം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.