• HOME
 • »
 • NEWS
 • »
 • kerala
 • »
 • തീരുമാനമാകാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം; സംസ്ഥാന നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍

തീരുമാനമാകാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം; സംസ്ഥാന നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍

മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും

congress

congress

 • Last Updated :
 • Share this:
  തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ എത്തും. നാളെ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയശേഷമാകും അന്തിമ പട്ടികയ്ക്ക് രൂപം നല്‍കുക. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാകും.

  സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന്റെ സീറ്റ് ചര്‍ച്ചകള്‍ക്ക് വേഗം വച്ചെങ്കിലും തീരുമാനം നീളുകയാണ്. മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും. ഇക്കാര്യത്തില്‍ തീരുമാനം ഹൈക്കമാണ്ട് എടുക്കട്ടെയെന്നാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം.

  Also Read: ജോസഫ് വഴങ്ങുമോ? കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ ഇന്നറിയാം

  തിരക്കിട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം സിറ്റിങ് എംഎല്‍എമാരെ കൂടി ഉല്‍പ്പെടുത്തി പ്രാഥമിക പട്ടികയ്ക്ക് തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കുന്നതിന് ഹൈക്കമാണ്ടിന്റെ അനുമതി വേണം.

  തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂര്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി. ആറ്റിങ്ങലില്‍ മണ്ഡലം പിടിക്കാന്‍ അടൂര്‍ പ്രകാശ് എംഎല്‍എക്കാണ് ഒന്നാം പരിഗണന. പത്തനംതിട്ടയില്‍ ഡിഡിസി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും സിറ്റിങ് എംപി ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടികുന്നില്‍ സുരേഷും തന്നെ മത്സരിക്കും. വയനാട് വിട്ടു നല്‍കുമ്പോള്‍ പകരം ഇടുക്കി വേണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്. ജോസഫ് വാഴയ്ക്കന്റെ പേരാണ് ഇവിടെ നിര്‍ദ്ദേശിക്കുന്നത്.

  Dont Miss: 'ഇനി നമുക്ക് ഉത്തരേന്ത്യയിലെ വ്യാജ ഏറ്റുമുട്ടലിനെകുറിച്ച് സംസാരിക്കാം'; മാവോയിസ്റ്റ് കൊലയ്ക്കെതിരെ ഡോ. ബിജു

  എറണാകുളത്ത് സിറ്റിങ് എംപി കെ.വി.തോമസ് ചെറുപ്പക്കാര്‍ക്ക് വഴിമാറണമെന്നാണ് ആവശ്യം. ഹൈബി ഈഡന്‍ എംഎല്‍എയുടെ പേരാണ് പകരം നിര്‍ദ്ദേശിച്ചിരിക്കുന്നത്. സിറ്റിങ് എംപിയെ മാറ്റാനും ഹൈക്കമാണ്ടിന്റെ അനുമതി വേണം. ചാലകുടിയില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, തൃശൂരില്‍ ടി.എന്‍.പ്രതാപന്‍, പാലക്കാട് വി.കെ.ശ്രീകണ്ഠന്‍. ഷാനി മോള്‍ ഉസ്മാന് പുറമേ സ്ത്രീ പ്രാതിനിധ്യത്തില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിന്റെ പേരും പരിഗണിക്കുന്നു.

  കോഴിക്കാട് എം.കെ. രാഘവന്‍ തന്നെ വീണ്ടും മത്സരിക്കും. വയനാട്ടില്‍ ടി.സിദ്ദിഖ് അല്ലെങ്കില്‍ ഷാനിമോള്‍ ഉസ്മാന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. വടകരയില്‍ ആര്‍എംപിയുമായി കൂടിയാലോചിച്ചാകും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ വീണ്ടും ഇറങ്ങും. കാസര്‍കോട് സുബ്ബയ്യ റായിക്കാണ് പ്രഥമ പരിഗണന. സംഘടനയുടെ ചുമതലുള്ള ജനറല്‍ സെക്രട്ടറിയായിതിനാല്‍ ആലപ്പുഴയില്‍ വീണ്ടും മത്സരിക്കാന്‍ കെ.സി.വേണുഗോപാലിനും രാഹുല്‍ ഗാന്ധിയുടെ പ്രത്യേക അനുമതി വേണം.

  First published: