• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara By-Election Result | അഹങ്കാരികള്‍ക്കും പിടിവാശാക്കാര്‍ക്കും ജനം നല്‍കിയ ഷോക്കാണ് തൃക്കാക്കര : എ.കെ ആന്‍റണി

Thrikkakara By-Election Result | അഹങ്കാരികള്‍ക്കും പിടിവാശാക്കാര്‍ക്കും ജനം നല്‍കിയ ഷോക്കാണ് തൃക്കാക്കര : എ.കെ ആന്‍റണി

യുഡിഎഫിന്‍റെ ചിട്ടയായ പ്രവര്‍ത്തനമാണ് മണ്ഡലത്തിലുണ്ടായെതെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു

  • Share this:
    അഹങ്കാരികൾക്കും പിടിവാശിക്കാര്‍ക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്‍റാണ് തൃക്കാക്കരയിലെ ജനവിധിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  എ.കെ. ആന്‍റണി .സർക്കാർ വാർഷികം ജൂണ്‍ മൂന്നിനായിരുന്നുവെങ്കിൽ മന്ത്രിമാരുടെ കൂട്ട കരച്ചിൽ കാണാമായിരുന്നു.ഉമയ്ക്ക് മുന്നിൽ മറ്റുള്ളവരെല്ലാം നിഷ്പ്രഭരായിരുന്നു.ജനങ്ങൾ കഷ്ടപ്പെടുമ്പോൾ മന്ത്രിമാർ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തത് വോട്ടർമാർക്ക് ഇഷ്ടമായില്ല.മുഖ്യ മന്ത്രിയും മന്ത്രിമാരും ആത്മ പരിശോധന നടത്തണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

    തെരഞ്ഞെടുപ്പ് പരാജയത്തില്‍നിന്ന് മുഖ്യമന്ത്രി പാഠം ഉള്‍കൊള്ളുമോ എന്നാണ് ഇനി അറിയേണ്ടത്. ജനങ്ങള്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ ചെണ്ട കൊട്ടി തോല്‍പ്പിച്ചു, തൃക്കാക്കര മണ്ഡലത്തിലെ എല്ലാ വിഭാഗം വോട്ടര്‍മാര്‍ക്കും സ്വീകാര്യയായ സ്ഥാനാര്‍ഥിയായിരുന്നു ഉമാ തോമസെന്നും എ.കെ ആന്‍റണി പറഞ്ഞു. യുഡിഎഫിന്‍റെ ചിട്ടയായ പ്രവര്‍ത്തനമാണ് മണ്ഡലത്തിലുണ്ടായെതെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.

    അതേസമയം മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ ഉമാ തോമസ് നിയമസഭയിലെത്തുമെന്നതിന്‍റെ സൂചനയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തുവരുന്നത്. 2011ൽ ബെന്നി ബെഹന്നാൻ നേടിയ 22,406 വോട്ടുകളുടെ ഭൂരിപക്ഷം ഉമ മറികടന്നു. നിലവിൽ 22,481 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി ലീഡ് ചെയ്യുന്നത്.

    പതിനഞ്ചാം നിയമസഭയിലെ Twelfth Woman; യുഡിഎഫിന്റെ രണ്ടാമത്തെ വനിതാ എംഎൽഎയായി ഉമാ തോമസ്


    തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ പന്ത്രണ്ടാമത്തെ വനിതാ എംഎൽഎയാകാൻ ഉമാ തോമസ് (Uma Thomas).  തൃക്കാക്കരയിൽ മികച്ച ഭൂരിപക്ഷവുമായാണ് മുൻ എം എൽ എ പി ടി തോമസിന്റെ പ്രിയപത്നി നിയമനിർമാണ സഭയിലേക്ക് വരുന്നത്. ഈ സഭയിലെ യുഡിഎഫിന്റെ രണ്ടാമത്തെ എംഎൽഎയാണ് ഉമാ തോമസ്. വടകരയിൽ മത്സരിച്ചു വിജയിച്ച കെ കെ രമയാണ് നിലവിൽ പ്രതിപക്ഷ നിരയിലെ ഏക വനിതാ എംഎൽഎ.

    2016ൽ എട്ട് വനിതാ അംഗങ്ങളാണുണ്ടായിരുന്നത്. ഇത് 2021ലെ തെര‍ഞ്ഞെടുപ്പിൽ വനിത പ്രാതിനിധ്യം 11 ആയി ഉയര്‍ന്നു. 2016ല്‍ യുഡിഎഫിന് ഒരു വനിതാ അംഗം പോലുമില്ലായിരുന്നു. യുഡിഎഫ് ഘടക കക്ഷിയല്ലെങ്കിലും ആര്‍എംപി സ്ഥാനാര്‍ഥിയായി വടകരയില്‍ മത്സരിച്ചുവിജയിച്ച കെ കെ രമയാണ് പ്രതിപക്ഷ നിരയിലെ ഏക വനിത നിയമസഭാംഗം.

    ഒന്നാം പിണറായി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ കെ കെ ശൈലജ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 60,963 വോട്ടുകള്‍ക്കാണ് 2021ലെ തെരഞ്ഞെടുപ്പിൽ മട്ടന്നൂരില്‍ നിന്ന് വിജയിച്ചത്. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍റെ ഭാര്യ ആര്‍ ബിന്ദു, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, യു പ്രതിഭ, ദലീമ ജോജോ, ഒ.എസ്.അംബിക, കെ.ശാന്തകുമാരി, കൊയിലാണ്ടിയില്‍ മത്സരിച്ച നിയമസഭയിലെ ഏക മുസ്‌ലിം വനിത പ്രാതിനിധ്യമായ കാനത്തില്‍ ജമീല എന്നിവരാണ് സിപിഎം വനിത എംഎല്‍എമാര്‍.

    സിപിഐക്ക് രണ്ട് വനിതാ എംഎൽഎമാരുണ്ട്. വൈക്കത്ത് സി കെ ആശയും ചടയമംഗലത്ത് ജെ ചിഞ്ചുറാണിയും. ‌2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എട്ട് വനിതകളാണ് വിജയിച്ചത്. എട്ട് പേരും എല്‍ഡിഎഫില്‍ നിന്നായിരുന്നു. 2019ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഷാനിമോള്‍ ഉസ്മാന്‍ നിയമസഭയിലെത്തിയത്.
    Published by:Arun krishna
    First published: