Obituary | കോവളം മുൻ എംഎൽഎ ജോർജ് മെഴ്സിയർ അന്തരിച്ചു

2006-11 കാലയളവിൽ കോവളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയായിരുന്നു.

News18 Malayalam | news18-malayalam
Updated: September 16, 2020, 9:49 PM IST
Obituary | കോവളം മുൻ എംഎൽഎ ജോർജ് മെഴ്സിയർ അന്തരിച്ചു
ജോർജ് മെഴ്സിയർ
  • Share this:
തിരുവനന്തപുരം: കോൺഗ്രസ് നേതാവും  കോവളം മുന്‍ എം.എല്‍.എയുമായ  ജോര്‍ജ് മെഴ്‌സിയർ((68) അന്തരിച്ചു. കരള്‍ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2006-11 കാലയളവിൽ കോവളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയായിരുന്നു.

ജോർജ് മെഴ്സിയർ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമായത്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരളാ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കേരള ഫ്‌ളൈയിങ് ക്ലബില്‍ നിന്ന് സ്റ്റുഡന്റ്‌സ് പൈലറ്റ്‌സ് ലൈസന്‍സും നേടിയിട്ടുണ്ട്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്നു.


മെഴ്സിയറുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.  വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം  വളരെ അടുത്ത്  ബന്ധമുള്ള സഹപ്രവര്‍ത്തകനെയാണ്  മേഴ്‌സിയറുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ട്രേഡ് യൂണിയന്‍  രംഗത്തും  സഹകരണമേഖലയിലും  വലിയ സംഭാവനകളാണ്  അദ്ദേഹം കോണ്‍ഗ്രസ്  പ്രസ്ഥാനത്തിന് വേണ്ടി നല്‍കിയതെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.
Published by: Aneesh Anirudhan
First published: September 16, 2020, 9:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading