• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM 'കൂപമണ്ഡൂകം'; കേരളമെന്ന കിണര്‍ വറ്റിയാല്‍ വംശനാശം; സി.പി.എം നയങ്ങളെ വിമർശിച്ച് ചെറിയാന്‍ ഫിലിപ്പ്

CPM 'കൂപമണ്ഡൂകം'; കേരളമെന്ന കിണര്‍ വറ്റിയാല്‍ വംശനാശം; സി.പി.എം നയങ്ങളെ വിമർശിച്ച് ചെറിയാന്‍ ഫിലിപ്പ്

'കോണ്‍ഗ്രസുമായി വിവാഹബന്ധം പാടില്ലെന്നും പ്രാദേശികമായി അവിഹിത ബന്ധം ആവാമെന്നുമാണ് സി.പിഎം പാര്‍ട്ടി കോണ്‍ഗ്രസ് രേഖയിൽ പറയുന്നത്'

  • Share this:
    തിരുവനന്തപുരം: സിപിഎം (CPM) നയങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് (cheriyan philip). യൂടൂബ് ചാനലിലെ വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ  വിമര്‍ശനം.

    ലോകം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ ജീവിക്കുന്നത് കേരളം എന്ന കിണറ്റിലാണെന്നും ഈ കിണര്‍ വറ്റിയാല്‍ കമ്മ്യൂണിസ്റ്റ് ജീവികള്‍ക്ക് വംശനാശം നേരിടും.സിപിഎം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ 'കൂപമണ്ഡൂക' (കിണറ്റിലെ തവള) മാണെന്നെന്നും അദ്ദേഹം പറഞ്ഞു.

    സംഖ്യാബലത്തിന്റെയും വോട്ടുവിഹിതത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു ദേശീയ കക്ഷിയാവാന്‍ യോഗ്യതയില്ലാത്ത ഇന്ത്യയിലെ പന്ത്രണ്ടാമത്തെ കക്ഷിയായ സി പി എംമാണ് രാജ്യത്തെ ഒന്നാമത്തെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നത്.

    സി.പിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രേഖ ഒരു രാഷ്ട്രീയ തമാശയാണെന്ന് പരിഹസിച്ച അദ്ദേഹം. കോണ്‍ഗ്രസുമായി വിവാഹബന്ധം പാടില്ലെന്നും പ്രാദേശികമായി അവിഹിത ബന്ധം ആവാമെന്നുമാണ് രേഖയില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

    കോണ്‍ഗ്രസിനെ ആവശ്യമില്ലെന്ന് സി.പി.എം പറയുന്ന ദേശീയ സഖ്യത്തില്‍ ഒരു കക്ഷിയേപ്പോലും അണിനിരത്താനുള്ള പ്രാപ്തി സി.പി.എമ്മിനില്ല. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കക്ഷികളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    P. K. Kunhalikutty | ' മുന്നണി മാറ്റം അജണ്ടയിലില്ല' SDPI ലീഗിന്‍റെ ആജന്മ ശത്രുക്കള്‍: പി.കെ കുഞ്ഞാലിക്കുട്ടി

    മുന്നണി മാറ്റം നിലവില്‍ മുസ്ലീം ലീഗിന്‍റെ (Indian Union Muslim League) അജണ്ടയിലില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി (P. K. Kunhalikutty). നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് ലീഗ്, ജയരാജന്‍റെത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് വന്നാല്‍ ലീഗിനെ എല്‍ഡിഎഫിലേക്ക് എടുക്കുന്ന കാര്യം ആലോചിക്കുമെന്ന ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    വര്‍ഗീയ ചേരിതിരിവിന് തടയിടാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തുന്നവര്‍ ലീഗിന്‍റെ ശത്രുക്കളാണ്. എസ്‍ഡിപിഐ ലീഗിന്‍റെ ആജന്മശത്രുക്കളാണ്. ലീഗിന്‍റെ ഇടംപിടിക്കാനാണ് അത്തരക്കാര്‍ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    Also Read- 'കോണ്‍ഗ്രസിനെ തള്ളിയാല്‍ ലീഗിനെ സ്വീകരിക്കാം'; പ്രതീക്ഷിക്കാത്ത പലരും LDF ലേക്ക് വരും: ഇ.പി ജയരാജന്‍

    എൽഡിഎഫിന്‍റെ കവാടങ്ങൾ ലീഗിന് മുന്നില്‍ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എൽഡിഎഫ് നയമാണ്. പ്രതീക്ഷിക്കാത്ത പല പാർട്ടികളും മുന്നണിയിൽ വന്നേക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞിരുന്നു.

    ഇടതുമുന്നണിയിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലീം ലീഗ് ആണ്. മുസ്ലീം മതവിഭാഗത്തിന്റെ ഇടയില്‍ വലിയ തോതില്‍ അസംതൃപ്തിയാണുള്ളത്. ലീഗിന്റെ അകത്തും അതിന്റെ പ്രതികരണങ്ങള്‍ കാണാം.

    Also Read- ഭരണം; പാർട്ടി; മുന്നണി; പ്രതിപക്ഷം; രാഷ്ട്രീയ താക്കോൽ സ്ഥാനങ്ങൾ കണ്ണൂരിന്

    ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുന്നണിയുടെ നിലപാടില്‍ ലീഗിന് കടുത്ത അസംതൃപ്തി ഉണ്ട്. അത് പ്രകടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ലീഗിന് എല്‍ഡിഎഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

    എസ്ഡിപിഐ വോട്ട് വേണോ വേണ്ടയോ എന്ന് ഇപ്പോൾ പറയേണ്ട കാര്യമില്ല.  തെരഞ്ഞെടുപ്പ് കാലത്താണ് അതു സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
    Published by:Jayashankar Av
    First published: