'ഒരു IG മാത്രമുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ എത്ര DGPയും IGമാരുണ്ട്' - ജംബോ പട്ടികയെ ന്യായീകരിച്ച് സിപി മുഹമ്മദ്

പ്രായം കൂടിയവരെ പട്ടികയിൽ ഉൾപ്പെടുത്തി എന്ന് പറയുന്നത് ശരിയല്ലെന്നും സിപിഎമ്മിലും മറ്റു പാർട്ടികളിലും ഉള്ളതിനേക്കാൾ പ്രായം കുറഞ്ഞവരാണ് കോൺഗ്രസിൽ ചുമതലയിൽ ഉള്ളവരെന്നും സി.പി മുഹമ്മദ് പറഞ്ഞു.

News18 Malayalam | news18
Updated: January 25, 2020, 7:00 PM IST
'ഒരു IG മാത്രമുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ എത്ര DGPയും IGമാരുണ്ട്' - ജംബോ പട്ടികയെ ന്യായീകരിച്ച് സിപി മുഹമ്മദ്
സി പി മുഹമ്മദ്
  • News18
  • Last Updated: January 25, 2020, 7:00 PM IST
  • Share this:
പാലക്കാട്: കോൺഗ്രസിലെ ഭാരവാഹി പട്ടികയുടെ നീളമാണ് ഇപ്പോഴത്തെ ചർച്ച. 12 വൈസ് പ്രസിഡന്‍റുമാരും 34 ജനറൽ സെക്രട്ടറിമാരും എന്തിനെന്ന വിമർശനം കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ഉയർന്നു കഴിഞ്ഞു.

എന്നാൽ 12 വൈസ് പ്രസിഡന്‍റുമാരിൽ ഒരാളായ പാലക്കാട് നിന്നുള്ള സി പി മുഹമ്മദ് ജംബോ പട്ടിക എന്ന ആരോപണം ശരിയല്ല എന്ന നിലപാടുകാരനാണ്. കാരണം, ആളു കൂടുമ്പോൾ ചുമതലയുള്ളവരുടെ എണ്ണവും കൂടുമെന്ന് സി.പി മുഹമ്മദ് ന്യൂസ് 18നോട് പറഞ്ഞു.

അതിന് സി പി പറയുന്ന ഉദാഹരണം ഇതാ, 'മുൻപ്  ഒരു ഐ ജി മാത്രമുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ എത്ര ഡിജിപിമാരാണ്, ഐജിമാരാണ് ഉള്ളത്. എത്ര ചീഫ് എഞ്ചിനീയർമാരാണ് ഇപ്പോഴുള്ളത്. ചുമതലകൾ നിർവഹിക്കുന്നതിന്‍റെ ഭാരം കൂടുന്നത് അനുസരിച്ച് ആളുകളുടെ എണ്ണവും വർദ്ധിക്കും. അത് സ്വാഭാവികമാണ്.

കെ.പി.സി.സി.യിലേക്ക് അപ്രതീക്ഷിത ക്ഷണം; ഏക വനിതാ ജനറൽ സെക്രട്ടറിയായി സോന

'പ്രായം കൂടിയവരെ പട്ടികയിൽ ഉൾപ്പെടുത്തി എന്ന് പറയുന്നത് ശരിയല്ലെന്നും സിപിഎമ്മിലും മറ്റു പാർട്ടികളിലും ഉള്ളതിനേക്കാൾ പ്രായം കുറഞ്ഞവരാണ് കോൺഗ്രസിൽ ചുമതലയിൽ ഉള്ളവരെന്നും സി.പി മുഹമ്മദ് പറഞ്ഞു.
First published: January 25, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading