നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മുസ്ലിം ലീഗിന്റെ സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് യുഡിഎഫ് സ്ഥാനാർഥി; ഇവിടെ ചിത്രം വിചിത്രമാണ്

    മുസ്ലിം ലീഗിന്റെ സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് യുഡിഎഫ് സ്ഥാനാർഥി; ഇവിടെ ചിത്രം വിചിത്രമാണ്

    ബി ജെ പിയുടെ എ ക്ലാസ് മണ്ഡലമാണ് കുന്ദമംഗലം. ദിനേഷ് പെരുമണ്ണയിലൂടെ ബി ജെ പി കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്ന കണക്കു കൂട്ടലിലാണ് യു ഡി എഫ്.

    dinesh perumanna

    dinesh perumanna

    • News18
    • Last Updated :
    • Share this:
    കോഴിക്കോട്: കുന്ദമംഗലത്ത് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥിയായി കോഴിക്കോട് ഡി സി സി സെക്രട്ടറി ദിനേഷ് പെരുമണ്ണ. പി ടി എ റഹീമിനെ വീഴ്ത്തി മണ്ഡലം പിടിക്കാനുള്ള യു ഡി എഫ് തന്ത്രങ്ങളുടെ ഭാഗമാണ് ദിനേഷിന്റെ സ്ഥാനാര്‍ഥിത്വം. ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യം വച്ചാണ് ലീഗ് സീറ്റില്‍ കോണ്‍ഗ്രസുകാരനെ നിര്‍ത്തിയത്.

    2011ല്‍ മുസ്ലിം ലീഗിലെ യു സി രാമനെയും 2016ല്‍ കോണ്‍ഗ്രസിലെ ടി സിദ്ദീഖിനെയും തറ പറ്റിച്ചാണ് കുന്ദമംഗലം മണ്ഡലത്തില്‍ പി ടി എ റഹീം അടിത്തറയൊരുക്കിയത്. എന്നാൽ ഇത്തവണ പി ടി എ റഹീമിനെ നേരിടാന്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥിയായി കോഴിക്കോട് ഡി സി സി സെക്രട്ടറി ദിനേഷ് പെരുമണ്ണ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ദിനേഷിന്റെ സ്ഥാനാര്‍ഥിത്വത്തോട് കോണ്‍ഗ്രസിനും പൂർണ സമ്മതം.

    സുരേഷ് ഗോപിക്ക് ന്യുമോണിയ; ആശുപത്രിയിലായത് ബി.ജെ.പി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ

    തദേശ സ്ഥാപനങ്ങളിലേക്ക് പലതവണ മത്സരിച്ച് ജയിച്ചും തോറ്റും മണ്ഡലത്തില്‍ സജീവ സാന്നിധ്യമായയാളാണ് ദിനേഷ് പെരുമണ്ണ. പരമ്പരാഗതമായി ലീഗ് മത്സരിച്ച് ജയിച്ച മണ്ഡലം രണ്ട് തവണ പി ടി എ റഹീം പിടിച്ചതാണ്. ദിനേഷിനെ ഇറക്കി ഹിന്ദു വോട്ടുകളുടെ ഗതി മാറ്റാനാണ് ലീഗും കോണ്‍ഗ്രസും പുതിയ തന്ത്രം മെനഞ്ഞത്.

    'സ്ഥാനാർഥിയാകാൻ ബിജെപി ഇടനിലക്കാർ സമീപിച്ചു'; കോടികൾ വാഗ്ദാനമെന്ന് എംഎ വാഹിദ്

    ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഉറച്ച വോട്ടുകളും ഹിന്ദു വോട്ടുകളുടെ അടിയൊഴുക്കിലുമാണ് ദിനേഷ് പെരുമണ്ണയുടെ പ്രതീക്ഷ. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തന്റെ പേരും ഉയര്‍ന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയെന്ന് ദിനേഷ് പെരുമണ്ണ പറഞ്ഞു.

    നാട്ടികയിലെ ഇടത് സ്ഥാനാര്‍ഥി മരിച്ചെന്ന് ബിജെപി മുഖപത്രത്തില്‍ വാര്‍ത്ത; നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ

    ബി ജെ പിയുടെ എ ക്ലാസ് മണ്ഡലമാണ് കുന്ദമംഗലം. ദിനേഷ് പെരുമണ്ണയിലൂടെ ബി ജെ പി കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്ന കണക്കു കൂട്ടലിലാണ് യു ഡി എഫ്. അങ്ങനെ വന്നാല്‍ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയുണ്ട് മുസ്ലിം ലീഗിന്. ലീഗിന്റെ നീക്കത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയതോടെയാണ് ദിനേഷ് പെരുമണ്ണയ്ക്ക് നറുക്ക് വീണത്. ജയിച്ചാല്‍ ദിനേഷ് പെരുമണ്ണ ലീഗിന്റെ എംഎല്‍എയാകുമോ കോണ്‍ഗ്രസിന്റെ എംഎല്‍എയാകുമോയെന്ന കാര്യത്തിലെ തര്‍ക്കമുണ്ടാകുകയുള്ളൂ.
    Published by:Joys Joy
    First published:
    )}