തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (Thrikkakara By-election) കോണ്‍ഗ്രസ് (Congress) നേടിയ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് (Jairam Ramesh). മുഖ്യമന്ത്രിയെ മുണ്ടുടുത്ത മോദിയെന്ന് അഭിസംബോധന ചെയ്ത രമേഷ് അദ്ദേഹത്തിന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാണ് തൃക്കാക്കരയിലെ ജനങ്ങൾ നൽകിയതെന്നാണ് പറഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ പൊതുവികാരമാണ് തൃക്കാക്കരയിൽ പ്രതിഫലിച്ചതെന്ന് പറഞ്ഞ അദ്ദേഹം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ ജയം പി ടി തോമസിനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുമുള്ള ആദരമാണെന്നും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മുണ്ടുടുത്ത മോദിയുടെ ധാര്‍ഷ്ട്യത്തിനും അദ്ദേഹത്തിന്റെ അരുമയായ കെ-റെയില്‍ പദ്ധതിക്കുമെതിരെ തൃക്കാക്കരയിലെ ജനങ്ങൾ നൽകിയ മറുപടിയാണിത്. കേരളത്തിലെ ജനങ്ങളുടെ പൊതുവികാരമാണ് ഇവിടെ പ്രതിഫലിച്ചത്. തെരഞ്ഞെടുപ്പ് വിധി പി ടി തോമസിനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുമുള്ള ആദരമാണ്.' - അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
The people of Thrikkakara have spoken up resoundingly against Mundu Modi’s arrogance and his pet K-Rail project, reflecting the sentiment of lakhs of people across Kerala. The verdict is also a great tribute to the life and work of PT Thomas! https://t.co/m4yBRrwaHW
— Jairam Ramesh (@Jairam_Ramesh) June 3, 2022
Also read- Thrikkakkara | സഹതാപത്തിന്‍റെ വിജയഗാഥ; റേച്ചൽ മുതൽ ഉമ തോമസ് വരെ
അതേസമയം, ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും അഹങ്കാരത്തിനും ജനങ്ങള്‍ നല്‍കിയ ശക്തമായ താക്കീതാണ് തൃക്കാക്കരയിലേതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
Also read- ഉമ തോമസ് പതിനഞ്ചാം നിയമസഭയിലെ 54-ാമത്തെ കന്നി അംഗം
സംസ്ഥാനത്ത് ഇതുവരെ കാണാത്ത രീതിയില്‍ ഭരണസംവിധാനം മുഴുവന്‍ ദുരുപയോഗം ചെയ്ത് പ്രചാരണം നയിച്ച മുഖ്യമന്ത്രി പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്നും വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പുകൾ ജനം തിരിച്ചറിഞ്ഞ് അവയെ തിരസ്കരിച്ചുവെന്നതിന്റെ തെളിവ് കൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.