തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ വൈഭവം പരാമർശിച്ചു കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. എല്ലാ ജാതി മത വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാൻ പിണറായിക്ക് അസാമാന്യ കഴിവുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയത്തിന് പ്രധാന കാരണം ഇതാണ്. മുമ്പ് കെ കരുണാകരൻ ആണ് ഈ കഴിവ് പ്രകടിപ്പിച്ചിരുന്ന വ്യക്തി. കരുണാകരന് ശേഷം ഈ വൈഭവമുള്ള രാഷ്ട്രീയ നേതാവ് പിണറായി വിജയൻ ആണെന്നും കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം പരാമർശിക്കുമ്പോൾ ആണ് കെ മുരളീധരന്റെ ഈ വാക്കുകൾ. എല്ലാ മതവിഭാഗങ്ങളും ആയി ഒത്തുപോകാൻ കോൺഗ്രസിന് കഴിയണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇത് ഉണ്ടാവാത്തതാണ് തിരിച്ചടിക്ക് കാരണമായത്. കോൺഗ്രസിൽ അച്ചടക്കം പരമപ്രധാനമാണ്. തനിക്കും ഈ അച്ചടക്കം ബാധകമാണെന്നും മുരളീധരൻ പറഞ്ഞു. സെമികേഡർ ശൈലി സംബന്ധിച്ച് കോൺഗ്രസിൽ വലിയ ആശയക്കുഴപ്പമുണ്ട്. എന്നാൽ സെമി കേഡർ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കെ മുരളീധരൻ വിശദീകരിക്കുകയാണ്. പാർട്ടിക്കുള്ളിലെ ജനാധിപത്യമാണ് സെമി കേഡർ ശൈലിയിലൂടെ ലക്ഷ്യമിടുന്നത്. വിമർശനങ്ങളെല്ലാം പാർട്ടിക്കുള്ളിൽ നടത്താം, മറ്റു വേദികളിൽ ഇത് പാടില്ല. സിപിഎമ്മിന്റെ ശൈലി അല്ല കോൺഗ്രസ് പിന്തുടരുന്നത്. കോൺഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡർ ശൈലിയിലുള്ളതാണന്ന് കെ മുരളീധരൻ പറഞ്ഞു.
Also Read-സ്കൂൾ തുറക്കൽ: രണ്ട് ദിവസത്തിനുള്ളിൽ വിശദമായ പദ്ധതി തയ്യാറാക്കും : മന്ത്രി വി ശിവൻകുട്ടി 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലേറി എങ്കിലും, ആ തെരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസിന് തിരിച്ചടി ഉണ്ടാവാൻ തുടങ്ങി. പക്ഷേ പാർട്ടി നേതൃത്വം ഇത് മനസ്സിലാക്കിയില്ല. ഭരണം കിട്ടിയ തെരഞ്ഞെടുപ്പ് ആയിട്ടും ഇടുക്കി, കോഴിക്കോട് ജില്ലകളിൽ കോൺഗ്രസിന് ഒരു എംഎൽഎമാർ പോലും ഉണ്ടായില്ല. സംസ്ഥാന ഭരണം ഉണ്ടല്ലോ എന്ന് കരുതി ഇത് മനപ്പൂർവം മറക്കുകയായിരുന്നു. 2016ലെ തെരഞ്ഞെടുപ്പോടെ തിരിച്ചടി ശക്തമായി പ്രകടമായി. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ തകർച്ച പൂർണമായി. പാർട്ടിയുടെ ശൈലിയിൽ അടിമുടി മാറ്റം ആണ് ആവശ്യം. കോൺഗ്രസ് യോഗങ്ങളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കണം. പാർട്ടി സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിനേക്കാൾ തോൽപ്പിക്കുന്നതിനാണ് പ്രവർത്തകർ ശ്രമിക്കുന്നത്. തിരുവനന്തപുരം ജില്ലാ നേതൃത്വ പരിശീലന പരിപാടിയിൽ ആയിരുന്നു പരാമർശങ്ങൾ. Also Read-കെഎസ്ആര്‍ടിസി സ്ഥിരം ജീവനക്കാര്‍ മാലിന്യവാഹനം ഓടിക്കാന്‍ എത്തിയില്ലെങ്കില്‍ എംപാനല്‍ ജീവനക്കാരെ ഉപയോഗിക്കും; ബിജുപ്രഭാകര്‍ രാഷ്ട്രീയകാര്യ സമിതി യോഗങ്ങളിലെ വാർത്തകൾ ചോർന്നു പോകുന്നതിലും യോഗത്തിൽ സംസാരിച്ചവർ ആശങ്ക രേഖപ്പെടുത്തി. യോഗം നടക്കുമ്പോൾ തൽസമയം തന്നെ ചർച്ചകൾ മാധ്യമങ്ങളിൽ എത്തുന്നു. ഇതും അച്ചടക്കലംഘനം അല്ലേ എന്ന് സംസാരിച്ച ചിലർ ചോദിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
പിണറായിയുടെ രാഷ്ട്രീയ വൈഭവം പുകഴ്ത്തി കെ മുരളീധരന്‍; 'മതവിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ അസാമാന്യകഴിവ്'
ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു;ലൈസന്‍സ് ഇല്ലെന്ന് തുറമുഖ വകുപ്പ്
അരിക്കൊമ്പൻ ഷണ്മുഖ നദി അണകെട്ട് പരിസരത്ത് തുടരുന്നു; ജനവാസമേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വെക്കും
'സര്‍ക്കാര്‍ ന്യായമായ ശമ്പളം തരുന്നുണ്ട്, പിന്നെ എന്തിനാണ് നക്കാപിച്ച വാങ്ങുന്നത്'; കൈക്കൂലിക്കാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്
മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണത്തിൽ പശു ചത്തു; ഒരാഴ്ചയ്ക്കിടെ ചത്തത് നാല് പശുക്കൾ
കേരളത്തിന്റെ ധൂർത്ത് മൂലമുള്ള കടക്കെണി കേന്ദ്രത്തിന്റെ തലയിൽ കെട്ടി വയ്ക്കരുത്; ധനമന്ത്രിക്ക് അറിവില്ലാത്തതാണോ തെറ്റിദ്ധരിപ്പിക്കുകയാണോ? വി.മുരളീധരന്‍
ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; ബോട്ടിന്റെ പഴക്കം അപകടകാരണമെന്ന് പോലീസ്
വയനാട് കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധ; അല്‍ഫാമും മന്തിയും കഴിച്ച ഇരുപതിലധികം പേർ ആശുപത്രിയിൽ
'മാഷേ മണ്ണുണങ്ങും മുമ്പ് കളവ് പറയരുത്'; മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ റസാഖിന്റെ ഭാര്യ
'കല്യാണത്തെ' ചൊല്ലി കലിപ്പ്; കെപിസിസി ഓഫീസിൽ KSU നേതാക്കൾ തമ്മിലടിച്ചു; നിഷേധിച്ച് നേതൃത്വം
നായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും മുംബൈയില്‍ മുങ്ങിമരിച്ചു