കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കെ. മുരളീധരൻ എംപി. കേരളത്തിന്‍റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അവതരിപ്പിച്ചില്ലെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. ഒഞ്ചിയത്ത് പിണറായി ചീറ്റപ്പുലിയാണെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ മുന്നിൽ അനുസരണയുള്ള പൂച്ചക്കൂട്ടിയായെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎമ്മും ബിജെപിയും തമ്മിൽ അന്തർധാര സജീവമാണ്. സർക്കാരിനെ സംരക്ഷിക്കുന്നത് ബിജെപിയാണ്. കേരളത്തിലെ അംഗീകൃത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. എന്നാല്‍ ശക്തമായിട്ടുള്ള പ്രതിപക്ഷത്തിന്‍റെ ചുമതല രമേശ് ചെന്നിത്തല ചെയ്യുന്നെന്ന് കെ മുരളീധരൻ പറഞ്ഞു. ആര് പ്രതിപക്ഷം എന്നതിന് സിപിഎമ്മിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളാ സ്റ്റോറിയും കക്കുകളി നാടകവും നിരോധിക്കണം. മുഖ്യമന്ത്രി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .ക്രിസ്ത്യൻ വിഭാഗത്തെ അധിക്ഷേപിക്കുന്ന കക്കുകളി നാടകവും മുസ്ലിം വിഭാഗത്തെ അവമതിക്കുന്ന കേരള സ്റ്റോറിയും നിരോധിക്കാൻ സർക്കാർ തയ്യാറാവണം എന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.