• HOME
  • »
  • NEWS
  • »
  • kerala
  • »
  • CONGRESS LEADER K SUDHAKARAN MP AGAINST CM PINARAYI VIJAYAN

'അവസാനം ഞാനും എന്റെ മരുമകനും മാത്രമായി ചുരുങ്ങുമ്പോൾ പിണറായിക്ക് സ്ഥലകാല ബോധമുണ്ടാകും': കെ സുധാകരൻ

പി. ജയരാജനെ ഇല്ലാതാക്കാനാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന മാനദണ്ഡം കൊണ്ടുവന്നത്. എം.ബി. രാജേഷിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് പി. ജയരാജന്റെ കാര്യത്തിൽ പിണറായിക്ക് ഇല്ല.

കെ. സുധാകരൻ

കെ. സുധാകരൻ

  • Share this:
    കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തംപാര്‍ട്ടിക്കാരില്‍ നിന്ന് അനുദിനം അകന്നു പോകുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി. ഇന്നലെവരെ അദ്ദേഹത്തിനൊപ്പം താങ്ങുംതണലുമായി നിന്നവര്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പലനേതാക്കളും പ്രസ്താവനകളില്‍ പരിഹാസവാക്കുകള്‍ ഉപയോഗിക്കുന്നു. മുഖം നന്നാവാത്തതിന് മറ്റുള്ളവരുടെ കണ്ണാടി പൊളിക്കേണ്ടതില്ല. അവസാനം ഞാനും എന്റെ മരുമകനും മാത്രമായി ചുരുങ്ങുമ്പോഴാണ് പിണറായിക്ക് സ്ഥലകാല ബോധം വരികയെന്നും സുധാകരന്‍ പറഞ്ഞു.
     കോടിയേരിയും പി. ജയരാജനും ഇ.പി. ജയരാജനും സുധാകരനുമെല്ലാം ഇന്നെവിടെയാണ്. പി. ജയരാജനെ ഇല്ലാതാക്കാനാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന മാനദണ്ഡം കൊണ്ടുവന്നത്.



    എം.ബി. രാജേഷിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് പി. ജയരാജന്റെ കാര്യത്തിൽ പിണറായിക്ക് ഇല്ല.  കണ്ണൂരില്‍ രണ്ട് ദിവസം മുമ്പ് ഒരു ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് വന്നു. അദാനിയാണ് വന്നതെന്നാണ് റിപ്പോര്‍ട്ട്. ആരെയാണ് അദ്ദേഹം കണ്ടതെന്ന് അന്വേഷണം വേണം. ഗൗരവമുള്ള വിഷയമാണെന്നും സുധാകരന്‍ പറഞ്ഞു.


     ഈ പാർട്ടിയിൽ 'എല്ലാവരും സഖാക്ക'ളാണ്; പാർട്ടിയാണ് ക്യാപ്റ്റൻ: പിണറായിക്കെതിരെ ഒളിയമ്പുമായി പി ജയരാജൻ









    തിരുവനന്തപുരം:   കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും പാർട്ടിയാണ് ക്യാപ്റ്റനെന്നും വ്യക്തമാക്കി കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ. ഫേസ്ബുക്ക് കുറിപ്പിലാണ് പി ജയരാജൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ക്യാപ്റ്റൻ വിളിയിൽ ആശയക്കുഴപ്പമില്ലെന്നും ആളുകൾ അവരുടെ താൽപര്യത്തിന് അനുസരിച്ച് പലതും വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് പി ജയരാജന്റെ അഭിപ്രായ പ്രകടനം.


    "ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും. എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ 'എല്ലാവരും സഖാക്ക'ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്."- ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.



    ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

    കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്.


    ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും. എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ 'എല്ലാവരും സഖാക്ക'ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.









    Published by:Aneesh Anirudhan
    First published:
    )}