നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Congress Strike| യാത്രാ തടസ്സമുണ്ടാവില്ല: സംസ്ഥാനത്ത് തിങ്കളാഴ്ച ചക്ര സ്തംഭന സമരം നടത്തുമെന്ന്‌ കെ സുധാകരന്‍

  Congress Strike| യാത്രാ തടസ്സമുണ്ടാവില്ല: സംസ്ഥാനത്ത് തിങ്കളാഴ്ച ചക്ര സ്തംഭന സമരം നടത്തുമെന്ന്‌ കെ സുധാകരന്‍

  കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉടന്‍ നികുതി കുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

  • Share this:
   കൊച്ചി: ഇന്ധന നികുതി(fuel taxes) കുറക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്(congress) സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച ചക്ര സ്തംഭന സമരം നടത്തും.കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനാണ്(k sudhakaran)( ഇക്കാര്യം അറിയിച്ചത്.

   ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11:15 വരെയാണ് സമരം നടത്തുക.ഗതാഗത തടസം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉടന്‍ നികുതി കുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

   അതേ സമയം ഇതുവരെ 23 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ വാറ്റ് കുറച്ചിട്ടുണ്ട്.

   കര്‍ണാടക, പുതുച്ചേരി, മിസോറാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, ത്രിപുര, അസം, സിക്കിം, ബിഹാര്‍, മധ്യപ്രദേശ്, ഗോവ, ഗുജറാത്ത്, ദാദ്ര & നഗര്‍ ഹവേലി, ദാമന്‍ & ദിയു, ചണ്ഡീഗഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു & കശ്മീര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ലഡാക്ക്. എന്നിവരാണ് അധിക വാറ്റ് ആനുകൂല്യങ്ങള്‍ കുറച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.

   Joju George| 'ജോജു മാന്യൻ ചമയണ്ട; റോഡിൽ സിനിമ ഷൂട്ടിംഗ് നടത്തില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചാൽ എന്താകും അവസ്ഥ'

   നടൻ ജോജു ജോർജുമായുള്ള (Joju George) തർക്കത്തിൽ കോൺഗ്രസ് (Congress)  സ്വരം കടുപ്പിക്കുകയാണ്. സമരത്തിനിടെ ഉണ്ടായ തർക്കങ്ങൾ  പറഞ്ഞു തീർക്കാനുള്ള ശ്രമങ്ങൾ  ഇല്ലാതാക്കിയത് സി പി എം (CPM) ആണെന്ന ആരോപണവുമായി നേതാക്കൾ രംഗത്ത് വന്നു. സി പി എം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലാണ് ഒത്തുതീർപ്പ് ചർച്ചയിൽ നിന്ന് ജോജു പിന്മാറാൻ കാരണമെന്നു കെ ബാബു എം എൽ എ ആരോപിച്ചു.

   എറണാകുളം ജില്ലയിൽ നിന്നുള്ള സിപിഎം എംഎൽഎയുടെ മധ്യസ്ഥതയിൽ മാത്രമേ ചർച്ച നടത്താവൂ എന്നാണ് പാർട്ടി നൽകിയിരിക്കുന്ന നിർദ്ദേശം. അതു കൊണ്ടാണ് ജോജുവും ആയുള്ള സമവായ ചർച്ച അവസാന  ഘട്ടത്തിൽ ഇല്ലാതായത്. ജോജുവിന്റെ സുഹൃത്തുക്കൾ വഴി ആയിരുന്നു ചർച്ചകൾക്ക് കളമൊരുക്കിയത്. എന്നാൽ അവർ തന്നെ മുന്നോട്ടുവച്ച ഉപാധികളിൽ നിന്ന് അവർ സ്വയം പിന്മാറുകയായിരുന്നു എന്നും കെ ബാബു ചൂണ്ടിക്കാട്ടി.

   Also Read- ജോജുവിനെതിരെ ആരോപണങ്ങളുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസ്

   നടൻ ജോജു ജോർജ് മനപൂർവം പ്രകോപനം നടത്തുകയായിരുന്നുവെന്നും ജോജു മാസ്‌ക് ധരിക്കാത്തതിൽ പോലീസ് എന്ത് നടപടി സ്വീകരിച്ചുവെന്നും കെ. ബാബു എംഎൽഎ ചോദിച്ചു. ഒരു തർക്കം ഉണ്ടായാൽ അത് പരിഹരിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ സിപിഎം അത് ഇല്ലാതാക്കുകയായിരുന്നു. സിനിമ ഷൂട്ടിങ്ങുകൾ പലതും നടു റോഡിൽ നടത്താറുണ്ട്. ചിലപ്പോഴെങ്കിലും ഇത് വാഹന ഗതാഗതവും തടസ്സപ്പെടുത്തുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയും ആണ് ചെയ്യാറ്. ഇനി മുതൽ സിനിമാ ചിത്രീകരണം നടുറോഡിൽ അനുവദിക്കില്ലെന്ന് കോൺഗ്രസ്  തീരുമാനിച്ചാൽ എന്താകും അവസ്ഥയെന്നും കെ ബാബു ചോദിച്ചു.

   എന്നാൽ ഇതുവരെയും  കോൺഗ്രസ് അത്തരമൊരു ഒരു തീരുമാനം എടുത്തിട്ടില്ല. അത് പാർട്ടി തീരുമാനിക്കേണ്ടതാണ്. ഇതെല്ലാം ജോജുവിനെ പിന്തുണയ്ക്കുന്നവർ ആലോചിക്കേണ്ടതാണ്. അത്തരം ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തരുത് എന്നും കെ ബാബു പറഞ്ഞു.

   Also Read- Joju George| ജോജു ജോർജിന്റെ കാര്‍ തകര്‍ത്ത കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

   അതേ സമയം നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫിനെയാണ് കഴിഞ്ഞ ദിവസം  രാത്രി അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം രണ്ടായി . കേസിൽ നേരത്തെ അറസ്റ്റിലായ  കോൺഗ്രസ് നേതാവ് ജോസഫിന്റെ ജാമ്യാപേക്ഷ  എറണാകുളം ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
   Published by:Jayashankar AV
   First published:
   )}