HOME » NEWS » Kerala » CONGRESS LEADER K SURENDRAN PASSES AWAY AA

കോൺഗ്രസ് നേതാവ് കെ.സുരേന്ദ്രന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

News18 Malayalam | news18-malayalam
Updated: June 21, 2020, 9:17 PM IST
കോൺഗ്രസ് നേതാവ് കെ.സുരേന്ദ്രന്‍ അന്തരിച്ചു
കെ. സുരേന്ദ്രൻ
  • Share this:
 കണ്ണൂര്‍: കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ (65) അന്തരിച്ചു. ഐഎൻടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനുമായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.




അന്തര്‍ദ്ദേശീയ ലേബര്‍ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. കണ്ണൂരിലെ തിരുവേപ്പതി മില്ലിൽ സ്റ്റോർ കീപ്പറായി ജോലിയിൽ പ്രവേശിച്ച കെ സുരേന്ദ്രൻ ട്രേഡ് യൂണിയൻ പ്രവർത്തനരംഗത്തിലൂടെ വളർന്ന് കോൺഗ്രസ് സംഘടനാ രംഗത്ത് ഉന്നത പദവികളിൽ എത്തിച്ചേർന്നു.


കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റായി സംഘടനാ രംഗത്ത് പ്രവർത്തിച്ചു. തുടർന്ന് നാല് വർഷം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റായിരുന്നു . കണ്ണൂർ ജില്ലാപഞ്ചായത്ത് വളപട്ടണം ഡിവിഷനിലേക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ,തളിപ്പറമ്പ മണ്ഡലങ്ങളിൽ നിന്നും മത്സരിച്ചിട്ടുണ്ട്.


You may also like:'ക്ലിഫ് ഹൗസിലെ വിവാഹത്തിന് കോവിഡ് പ്രോട്ടോകോൾ ബാധകമല്ലേ? മുഖ്യമന്ത്രി സൈബർ ഗുണ്ടകളുടെ നിലവാരത്തിൽ': രമേശ് ചെന്നിത്തല [NEWS]'ആ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു'; മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് മുസ്ലിം ലീഗ് [NEWS] എട്ടു സീറ്റ് കൂടി; രാജ്യസഭയിൽ ബി.ജെ.പിക്ക് കോൺഗ്രസിന്‍റെ ഇരട്ടിയിലധികം സീറ്റ് [NEWS]

കെ സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു കെ. സുരേന്ദ്രനെന്ന് അദ്ദേഹം പറഞ്ഞു.

സുരേന്ദ്രന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു. തനിക്ക് വളരെ ആത്മബന്ധമുണ്ടായിരുന്നയാളായിരുന്നു കെ സുരേന്ദ്രന്‍. താന്‍ കെ.പി.സി.സി. പ്രസഡന്റായിരിക്കുമ്പോള്‍ കണ്ണൂര്‍ ഡി.സി.സി. അധ്യക്ഷനായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചയാളായിരുന്നു അദ്ദേഹം.

ഐ.എന്‍.ടി.യു.സി.യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ട്രേഡ് യൂണിയന്‍ രംഗത്ത് ദശാബ്ദങ്ങളോളം മികച്ച പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവച്ചു.

മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം എന്നോട് ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃനിരയില്‍ വളരെയേറെ ശോഭിച്ചവ്യക്തിത്വമായിരുന്നു. സുരേന്ദ്രന്റെ നിര്യാണത്തോടെ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തനായ ഒരു നേതാവിനെ കൂടിയാണ് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ. സുരേന്ദ്രന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. ഉജ്വലനായ ഒരു നേതാവിനെയും ഊര്‍ജസ്വലനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെയുമാണ് നഷ്ടപ്പെട്ടതെന്ന് ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.


First published: June 21, 2020, 8:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories