'നമ്മുടെ സ്കൂൾ വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ ഒരു കണ്ണിയാണയാൾ'; ബിനീഷിന്റെ അറസ്റ്റിൽ കൊടിക്കുന്നിൽ സുരേഷ്

ഇനിയും നിങ്ങൾക്ക് സിപിഎംനെ ന്യായീകരിച്ച് "നമ്മളല്ലാതെ മറ്റാര് സഖാക്കളെ" എന്ന് ചോദിക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ട്. ആവശ്യമായ ചികിത്സ തേടുക.' - കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.

News18 Malayalam | news18
Updated: October 29, 2020, 7:29 PM IST
'നമ്മുടെ സ്കൂൾ വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ ഒരു കണ്ണിയാണയാൾ';  ബിനീഷിന്റെ അറസ്റ്റിൽ കൊടിക്കുന്നിൽ സുരേഷ്
കൊടിക്കുന്നിൽ സുരേഷ്, Bineesh Kodiyeri
  • News18
  • Last Updated: October 29, 2020, 7:29 PM IST
  • Share this:
തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എം.പി. കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകൻ അറസ്റ്റിലായിരിക്കുന്നത് മയക്കുമരുന്ന് കേസിലാണെന്ന് കൊടിക്കുന്നിൽ സുരേഷ്. നമ്മുടെ നാട്ടിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ ഒരു കണ്ണിയാണ് ബിനീഷ് കോടിയേരി എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

'കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകൻ അറസ്റ്റിലായിരിക്കുന്നത് മയക്കുമരുന്ന് കേസിലാണ്. നമ്മുടെ നാട്ടിലെ സ്കൂൾ വിദ്യാർഥികൾക്ക് അടക്കം മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ ഒരു കണ്ണിയാണയാൾ. സഖാക്കളെ, ഇനിയും നിങ്ങൾക്ക് സിപിഎംനെ ന്യായീകരിച്ച് "നമ്മളല്ലാതെ മറ്റാര് സഖാക്കളെ" എന്ന് ചോദിക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ട്. ആവശ്യമായ ചികിത്സ തേടുക.' - കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.

You may also like:ചൊറിച്ചിൽ ഭയങ്കരം; അറുപതുകാരന്റെ കണ്ണിൽ നിന്ന് ഡോക്ടർ നീക്കം ചെയ്തത് 20 പുഴുക്കളെ [NEWS]നടി മൃദുല മുരളി വിവാഹിതയായി; ആശംസകൾ നേർന്ന് ഭാവന [NEWS] ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ് [NEWS]

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിനീഷ് കോടിയേരിയെ ഇന്ന് ഉച്ചയോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

നാലു മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. അതിനു ശേഷം ബിനീഷിനെ ഇഡി ഓഫീസിൽ നിന്ന് പുറത്തേക്ക് കൊണ്ടു വന്നു. തുടർന്ന് പൊലീസ് വാഹനത്തില്‍ കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഇന്ന് രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിന് ഇഡി സോണൽ ഓഫീസിൽ ബിനീഷ് എത്തിയത്.

ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ ഇ ഡി അന്വേഷിച്ചു വരികയാണ്. ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസാണ് പ്രധാനമായും കണ്ടെത്താനുള്ളത്. നേരത്തേ ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെ ബിനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി കസ്റ്റഡിയിൽ വാങ്ങുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.



അഞ്ചുദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് അനൂപ് മുഹമ്മദിനെ സോണൽ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. എന്നാൽ, ഇരുവരുടെയും മൊഴികളിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തി. ഇതിനെ തുടർന്നാണ് ഇഡി വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത്. നേരത്തെ അനൂപ് മുഹമ്മദിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ബിനീഷിനെ ഇഡി വിളിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല.

അനൂപ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഹോട്ടല്‍ തുടങ്ങാൻ ബിനീഷ് അദ്ദേഹത്തിന് പണം നൽകി സഹായിച്ചിട്ടുണ്ട്. അതേസമയം, ഇരുപതോളം അക്കൗണ്ടുകളിൽ നിന്നായി 50 ലക്ഷം രൂപ അനൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്നതിൽ വ്യക്തത നൽകാൻ അനൂപിന് കഴിഞ്ഞിട്ടില്ല.

80 ദിവസത്തിനിടെ 78 തവണ മുഹമ്മദ് അനൂപിനെ ബിനീഷ് കോടിയേരി വിളിച്ചതിന്റെ രേഖകൾ നേരത്തെ പുറത്തു വന്നിരുന്നു. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്കാണ് ഇരുവരും തമ്മിൽ 78 തവണ ഫോണിൽ വിളിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Published by: Joys Joy
First published: October 29, 2020, 7:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading