നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള CPM നേതാക്കളുടെ വിലാപം വേശ്യയുടെ ചാരിത്ര്യപ്രസംഗം': മാത്യു കുഴൽനാടൻ

    'സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള CPM നേതാക്കളുടെ വിലാപം വേശ്യയുടെ ചാരിത്ര്യപ്രസംഗം': മാത്യു കുഴൽനാടൻ

    Mathew Kuzhalnadan | ''മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും തലകുനിക്കേണ്ടി വരില്ല''

    മാത്യു കുഴൽനാടൻ

    മാത്യു കുഴൽനാടൻ

    • Share this:
      തിരുവനന്തപുരം: സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ വിമർശനത്തിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സിപിഎം നേതാക്കൾ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് മാത്യു കുഴല്‍നാടന്റെ പ്രതികരണം.

      മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും തലകുനിക്കേണ്ടി വരില്ല. സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം, വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. അച്യുതാനന്ദന്‍ മുതല്‍ വിജയരാഘവന്‍ വരെയുള്ളവരുടെ ഭാഷയും പ്രയോഗങ്ങളും കേരളസമൂഹത്തിനു മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

      കെ കെ ശൈലജ എന്ന ആരോഗ്യ മന്ത്രി വിമര്‍ശനങ്ങള്‍ക്ക് അതീതയാണ് എന്ന ധാരണ ആര്‍ക്കും വേണ്ട. പ്രവാസികള്‍ക്ക് വേണ്ടി വിമാനം ചാര്‍ട്ടര്‍ചെയ്ത സംഘടനകളോടുള്ള അവരുടെ പുച്ഛവും ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച കുറ്റവാളി കുഞ്ഞനന്തനോട് കാണിച്ച വിധേയത്വവും ഈ അടുത്ത നാളുകളില്‍ നമ്മള്‍ കണ്ടതാണ്. കഴിഞ്ഞ കുറേ നാളുകളായി സിപിഎമ്മില്‍ ബിംബവല്‍ക്കരണമാണ് നടക്കുന്നതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മാത്യു കുഴൽനാടൻ പറഞ്ഞു.

      TRENDING:ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ്; കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ [NEWS]ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ മാറ്റം വരുത്തി നേപ്പാൾ; ഇന്ത്യൻ പെൺകുട്ടികൾ പൗരത്വം ലഭിക്കാൻ 7 വർഷം കാത്തിരിക്കണം [NEWS]ഡേറ്റിങ്ങ് സൈറ്റുകളിൽ കയറുന്നുണ്ടോ? സെക്സ് ചാറ്റും സ്വകാര്യ ചിത്രങ്ങളും ചോരുന്നതായി റിപ്പോർട്ട് [NEWS]

      ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

      മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിൽ ഒരു കോൺഗ്രസ്സ് പ്രവർത്തകനും തല കുനിക്കേണ്ടി വരില്ല.

      സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള CPM നേതാക്കളുടെ വിലാപം, വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. അച്യുതാനന്ദൻ മുതൽ വിജയരാഘവൻ വരെയുള്ളവരുടെ ഭാഷയും പ്രയോഗങ്ങളും കേരള സമൂഹത്തിനു മുന്നിലുണ്ട്.

      കെ കെ ശൈലജ എന്ന ആരോഗ്യ മന്ത്രി വിമർശനങ്ങൾക്ക് അതീതയാണ് എന്ന ധാരണ ആർക്കും വേണ്ട. പ്രവാസികൾക്ക് വേണ്ടി ഫ്ലൈറ്റ് ചാർട്ടർ ചെയ്ത സംഘടനകളോടുള്ള അവരുടെ പുച്ഛവും, ടി പി ചന്ദ്രശേഖരൻ വധ കേസിൽ കോടതി ശിക്ഷിച്ച കുറ്റവാളി കുഞ്ഞനന്ദനോട് കാണിച്ച വിധേയത്വവും ഈ അടുത്ത നാളുകളിൽ നമ്മൾ കണ്ടതാണ്.

      കഴിഞ്ഞ കുറേ നാളുകളായി CPMൽ ബിംബവൽക്കരണം ആണ് നടക്കുന്നത്. പിണറായി എന്ന ബിംബം, ഇപ്പോഴിതാ ശൈലജ എന്ന ബിംബം. അവരുടെ ബിംബവൽക്കരണത്തെ ചോദ്യം ചെയ്യാൻ ഞാനില്ല. പക്ഷെ അവർ വിമർശനങ്ങൾക്കതീതരാണ് എന്ന നിലപാട് ഇങ്ങോട്ട് വേണ്ട.

      കണ്ണൂരിലെ പി ജയരാജൻ എന്ന സഖാവ് ബിംബവൽക്കരണം പ്രോൽസാഹിപ്പിക്കുന്നു എന്നൊരാപണം ഈയിടെ സിപിഎമ്മിൽ ഉയർന്നതായി കേട്ടിരുന്നു. അതും നമ്മെ ബാധിക്കുന്ന കാര്യമല്ല.
      എന്നാൽ കെ കെ ശൈലജ എന്ന മന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ മുല്ലപ്പള്ളി രാമചന്ദ്രനെ അങ്ങ് കൈകാര്യം ചെയ്തു കളയാം എന്ന് വിചാരിച്ചാൽ, അത് നടക്കില്ല.

      ഈ കാര്യത്തിൽ, സൈബർ ഇടത്തിൽ കെപിസിസി അധ്യക്ഷന് അഭേദ്യമായ പ്രതിരോധം തീർത്ത കോൺഗ്രസ്സിന്റെ സൈബർ പോരാളികൾക്ക് അഭിവാദ്യങ്ങൾ..

      First published:
      )}