'കോവിഡ് വ്യാപിക്കുന്നത് പോലെയാണ് പിണറായിയുടെയും കോടിയേരിയുടെയും വർഗീയ വൈറസ് പ്രചാരണങ്ങൾ': എം.എം ഹസൻ

ചെന്നിത്തല കുട്ടിക്കാലം മുതൽ അടിയുറച്ച കോൺഗ്രസ്സുകാരനാണ്. ചെന്നിത്തലയെ പെറ്റിട്ടത് തന്നെ കോൺഗ്രസിലാണെന്നും ഹസൻ

News18 Malayalam | news18-malayalam
Updated: August 1, 2020, 6:12 PM IST
'കോവിഡ് വ്യാപിക്കുന്നത് പോലെയാണ് പിണറായിയുടെയും കോടിയേരിയുടെയും വർഗീയ വൈറസ് പ്രചാരണങ്ങൾ': എം.എം ഹസൻ
mm hassan
  • Share this:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും രൂക്ഷ വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്റ്‌ എം.എം ഹസൻ. കോവിഡ് വ്യാപിക്കുന്നത് പോലെയാണ് പിണറായിയുടെയും കോടിയേരിയുടെയും വർഗീയ വൈറസ് പ്രചാരണങ്ങളെന്ന് ഹസൻ പറഞ്ഞു.

ഈ പ്രചാരണങ്ങളെ എന്ത് വില കൊടുത്തും യുഡിഎഫ് ചെറുത്ത് തോല്പിക്കും. പിണറായി സർക്കാർ നടത്തുന്ന അഴിമതികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. അതിന് ഉദാഹരണമാണ് ചെന്നിത്തലക്കെതിരായ പ്രസ്താവന. ചെന്നിത്തല കുട്ടിക്കാലം മുതൽ അടിയുറച്ച കോൺഗ്രസ്സുകാരനാണ്. ചെന്നിത്തലയെ പെറ്റിട്ടത് തന്നെ കോൺഗ്രസിലാണെന്നും ഹസൻ പറഞ്ഞു.

TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]അയോധ്യ രാമക്ഷേത്രം: എൽ.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ഫോണിലൂടെ[NEWS]
ചെന്നിത്തലയുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്യാൻ കോടിയേരിക്ക് ഒരർത്ഥത്തിലും സാധിക്കില്ല. ചെന്നിത്തലക്കെതിരെ കോടിയേരി നുണ പ്രചരണം നടത്തുന്നു. വർഗീയതയെ ചൂഷണം ചെയ്‌താണ് സിപിഎം എന്ന പാർട്ടി വളരുന്നത്. വർഗീയതയുടെ കാര്യത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരമാണ്. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടുള്ള ശക്തമായ സമരം കോൺഗ്രസ്‌ സംഘടിപ്പിക്കുമെന്നും എംഎം ഹസൻ പറഞ്ഞു.
Published by: user_49
First published: August 1, 2020, 6:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading