• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജ‍ര്‍മനിയിലെ ചികിൽസക്ക് ശേഷം ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തെത്തി

ജ‍ര്‍മനിയിലെ ചികിൽസക്ക് ശേഷം ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തെത്തി

നവംബര്‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്.

ഉമ്മൻ ചാണ്ടി (Photo- Facebook)

ഉമ്മൻ ചാണ്ടി (Photo- Facebook)

  • Share this:
വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചെത്തി. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻചാണ്ടിയും കുടുംബവും എത്തിയത്. നവംബര്‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്.

തൊണ്ടയിലെ ലേസർ ശസ്ത്രക്രിയയ്ക്കായാണ് ഉമ്മൻ ചാണ്ടി ജർമനിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചാണ് യാത്ര 17 ലേക്ക് തീരുമാനിച്ചത്.

Also Read-വൃശ്ചികം പിറന്നു; ഇനി ശരണംവിളികളുടെ മണ്ഡലകാലം; ശബരിമലയിലേക്ക് ഭക്തജനപ്രവാഹം

ഉമ്മൻ ചാണ്ടിക്കൊപ്പം, മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ബർലിനിലുണ്ടായിരുന്നു.
Published by:Jayesh Krishnan
First published: