• HOME
  • »
  • NEWS
  • »
  • kerala
  • »
  • മോദിയുടെയും അമിത് ഷായുടെയും സംഘടിതമായ പ്രവർത്തനത്തിന്റെ ഫലമാണ് വിജയം; പ്രശംസയുമായി പി സി ചാക്കോ

മോദിയുടെയും അമിത് ഷായുടെയും സംഘടിതമായ പ്രവർത്തനത്തിന്റെ ഫലമാണ് വിജയം; പ്രശംസയുമായി പി സി ചാക്കോ

മോദിയുടെയും അമിത് ഷായയുടെയും സംഘടിതമായ പ്രവർത്തനത്തിന്റെ ഫലമാണ് വിജയമെന്ന് പി സി ചാക്കോ പറഞ്ഞു.

pc chacko

pc chacko

  • Last Updated :
  • Share this:
    ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയത്തിൽ നരേന്ദ്ര മോദിയെയും അമിത്ഷായെയും പ്രശംസിച്ച് കോൺഗ്രസ് നേതാവ് പി സി ചാക്കോ. മോദിയുടെയും അമിത് ഷായുടെയും പ്രവർത്തന ശൈലിയെ ചാക്കോ പ്രകീർത്തിച്ചു.

    മോദിയുടെയും അമിത് ഷായയുടെയും സംഘടിതമായ പ്രവർത്തനത്തിന്റെ ഫലമാണ് വിജയമെന്ന് പി സി ചാക്കോ പറഞ്ഞു.

    also read: Lok Sabha Election Results 2019: വൻ വിജയത്തിന് ശേഷം 'മാർഗദർശകരു'ടെ അനുഗ്രഹം തേടി മോദി

    നിരന്തരമായ കഠിനാധ്വാനമാണ് ഇരുവരും നടത്തിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇവരുടെ സംഘടനാ പ്രവർത്തനം- ചാക്കോ പറഞ്ഞു. അമിത് ഷാ 18 തവണ കേരളം സന്ദർശിച്ചതടക്കം എടുത്തു പറഞ്ഞുകൊണ്ടാണ് പിസി ചാക്കോയുടെ പ്രശംസ.

    ഇവരുടെ പ്രവർത്തനത്തിൽ നിന്ന് ചിലത് മനസിലാക്കാൻ ഉണ്ടെന്നും ചാക്കോ പറഞ്ഞു. ബൂത്തു കമ്മിറ്റികൾക്ക് സമയ ബന്ധിത കർമ്മ പദ്ധതി നൽകാൻ കോണ്‍ഗ്രസിന് ആയില്ലെന്ന് പി സി ചാക്കോ കുറ്റപ്പെടുത്തി. ഏറ്റെടുത്ത വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ആകാതെ പോയോ എന്ന് കോണ്ഗ്രസ് പരിശോധിക്കണമെന്നും ചാക്കോ പറഞ്ഞു.
    First published: