നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സൗജന്യ വാക്സിന്‍ പ്രഖ്യാപനം: 'യെച്ചൂരി പറയുമ്പോൾ ശരിയും, UDF ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റുമാവുന്നതെങ്ങനെ?': പി.സി. വിഷ്​ണുനാഥ്

  സൗജന്യ വാക്സിന്‍ പ്രഖ്യാപനം: 'യെച്ചൂരി പറയുമ്പോൾ ശരിയും, UDF ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റുമാവുന്നതെങ്ങനെ?': പി.സി. വിഷ്​ണുനാഥ്

  'സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്തു വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നാണം കെട്ട ലംഘനമാണ്'

  PC Vishnunath

  PC Vishnunath

  • Last Updated :
  • Share this:
   സംസ്​ഥാനത്ത്​ സൗജന്യമായി കോവിഡ്​ വാക്​സിന്‍ നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയ​ന്‍റെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ്​ നേതാവ്​ പി.സി. വിഷ്​ണുനാഥ്​. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ​ ട്വീറ്റ്​ പങ്കുവെച്ചാണ്​ വിഷ്​ണുനാഥി​ന്‍റെ പ്രതികരണം.

   'കോവിഡ് വാക്സിൻ സൗജന്യമായി നൽകേണ്ടത് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ കടമയാണ്. സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്തു വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നാണം കെട്ട ലംഘനമാണ്. അത് നിർമ്മലാ സീതാരാമൻ ചെയ്താലും പിണറായി വിജയൻ ചെയ്താലും', വിഷ്ഷുനാഥ് ഫേസ്ബുക്കിൽ കുറിച്ചു.

   Also Read സൗജന്യ കോവിഡ് വാക്സിന്‍ പ്രഖ്യാപനം; മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ്​ കമ്മീഷന് പരാതി നല്‍കി BJP

   വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്

   "കേന്ദ്ര ധനമന്ത്രി സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്തു ബീഹാറിലെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നാണം കെട്ട ലംഘനമാണ്. എല്ലാ ഇന്ത്യക്കാർക്കും അതു നൽകുക എന്നത്, കേന്ദ്ര ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ്. ഇലക്ഷൻ കമ്മീഷൻ സ്വമേധയാ നടപടിയെടുക്കാൻ വിസമ്മതിക്കുകയാണ്"

   ഇത് ബീഹാർ തെരഞ്ഞെടുപ്പു കാലത്ത് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയാണ്. കോവിഡ് വാക്സിൻ സൗജന്യമായി നൽകേണ്ടത് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ കടമയാണ്. അത് തെരഞ്ഞെടുപ്പു മാനദണ്ഡങ്ങൾ നിലവിലിരിക്കെ വാഗ്ദാനം ചെയ്യുന്നത്, അധാർമ്മികവും തെരഞ്ഞെടുപ്പു പെരുമാറ്റച്ചാട്ടങ്ങളുടെ ലംഘനവുമാണ്. അത് നിർമ്മലാ സീതാരാമൻ ചെയ്താലും പിണറായി വിജയൻ ചെയ്താലും...

   "കേന്ദ്ര ധനമന്ത്രി സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്തു ബീഹാറിലെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് മാതൃകാ...

   Posted by Pc vishnunadh on Saturday, December 12, 2020


   ഇത് സീതാറാം യെച്ചൂരി പറയുമ്പോൾ ശരിയും, യു ഡി എഫ് ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റുമാവുന്നതെങ്ങനെ?
   വാക്സിൻ എല്ലാവർക്കും സൗജന്യമായ് നൽകണം എന്നു തന്നെയാണ് യുപിഎ യുടെയും യുഡിഎഫിൻ്റെയും നിലപാട്.
   Published by:user_49
   First published:
   )}