കോൺഗ്രസ് നേതാവ് ജി പ്രതാപവർമ തമ്പാൻ അന്തരിച്ചു; മരണം ശുചിമുറിയില്‍ കാൽവഴുതി വീണ് പരിക്കേറ്റ്
കോൺഗ്രസ് നേതാവ് ജി പ്രതാപവർമ തമ്പാൻ അന്തരിച്ചു; മരണം ശുചിമുറിയില്‍ കാൽവഴുതി വീണ് പരിക്കേറ്റ്
ശുചിമുറിയിൽ കാൽവഴുതി വീണ് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരിച്ചത്.
Last Updated :
Share this:
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ജി പ്രതാപവർമ തമ്പാൻ(62) അന്തരിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയും ചാത്തന്നൂർ മുൻ എംഎൽഎയുമായിരുന്നു. ശുചിമുറിയിൽ കാൽവഴുതി വീണ് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരിച്ചത്. പ്രതാപവര്‍മ തമ്പാന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അനുശോചിച്ചു.
2012 മുതൽ 2014 വരെ കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു. കുണ്ടറ പേരൂർ സ്വദേശിയാണ്. ദീപയാണ് ഭാര്യ. സ്വാതന്ത്യ്രസമര സേനാനി പരേതനായ കൃഷ്ണപിള്ളയുടെ മകനായിരുന്നു. കെഎസ്യുവിന്റെ സ്കൂൾ യൂണിറ്റ് പ്രസിഡന്റായാണു രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. സ്വാതന്ത്യ്രസമര സേനാനി പരേതനായ കൃഷ്ണപിള്ളയുടെ മകനായിരുന്നു.
കെഎസ് യു ട്രഷറർ, കലാവേദ കൺവീനർ, കെഎസ് യുവിന്റെ ഏക ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹക സമിതിയംഗം, കേരള സർവകലാശാല സെനറ്റ് അംഗം പേരൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.