നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PT Thomas | ഒരേയൊരു പി.ടി; ഇനി ദീപ്തമായ ഓർമ്മ

  PT Thomas | ഒരേയൊരു പി.ടി; ഇനി ദീപ്തമായ ഓർമ്മ

  പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയും ആയിരുന്ന പി ടി തോമസിന്‍റെ സംസ്ക്കാര ചടങ്ങുകൾ നടന്നത്

  പി.ടി. തോമസ്

  പി.ടി. തോമസ്

  • Share this:
   കൊച്ചി: അന്ത്യാഭിലാഷങ്ങളെല്ലാം സാധ്യമാക്കി പി ടി തോമസ് യാത്രയായി. കൊച്ചി രവിപുരം ശ്മശാനത്തിൽ വൈകിട്ട് ആറുമണിയോടെയാണ് സംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയും ആയിരുന്ന പി ടി തോമസിന്‍റെ സംസ്ക്കാര ചടങ്ങുകൾ നടന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ നിരവധി പ്രമുഖരാണ് പി ടി തോമസിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. നേരത്തെ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവരും പി ടി തോമസിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

   തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി പി ടി തോമസിന് അന്തിമോപചാരം അര്‍പ്പിച്ചത്. മുഖ്യമന്ത്രി പി ടി തോമസിന്റെ കുടുംബാം​ഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു. കോണ്‍​ഗ്രസ് നേതാക്കളുമായും സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിപ്പോയത്. വ്യവസായി എം എ യൂസഫലിയും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി പി ടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സ്പീക്കറും മന്ത്രിമാരും എം എൽ .എ മാരുമടക്കം ഒട്ടനവധി പ്രമുഖർ ശ്മശാനത്തിൽ എത്തിയിരുന്നു.

   തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പൊതുദര്‍ശനത്തിനു ശേഷമാണ് പി ടി തോമസിന്റെ മൃതദേഹം രവിപുരം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനപ്രവാഹമാണ് തൃക്കാക്കരയിലേക്കെത്തിയത്. സമയക്കുറവ് മൂലം അല്‍പ്പസമയം മാത്രമാണ് അദ്ദേഹത്തിന്‍റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്.

   അർബുദബാധയെ തുടർന്ന് കഴിഞ്ഞ ദിവസം വെല്ലൂർ മെഡിക്കൽ കോളേജിൽ വെച്ച് അന്തരിച്ച പി ടി തോമസിന്റെ മൃതദേഹം ഇന്ന് രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. പ്രയപ്പെട്ട നേതാവിന് വിട നല്‍കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരും നാട്ടുകാരുമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.

   വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് പിന്നീട് കൊച്ചിയിലേക്കും കൊണ്ടുവന്നു. ഉച്ചയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിൽ മൃതദേഹം എത്തിച്ചു. അതിനു ശേഷം എറണാകുളം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീടാണ് തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെച്ചത്.

   കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അര്‍ബുദത്തിനുള്ള ചികിത്സയുടെ ഭാഗമായി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയില്‍ എത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ അന്തരിച്ചു. അദ്ദേഹത്തിന് 71 വയസ്സായിരുന്നു. കോണ്‍ഗ്രസ് നേതൃനിരയില്‍ എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു പിടി തോമസ്.ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാന്‍ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികള്‍ ചേര്‍ത്തു പിടിച്ചത്.
   Published by:Anuraj GR
   First published: