നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • PT Thomas | പി.ടിക്ക് ജന്മനാടിന്റെ യാത്രാമൊഴി; സംസ്‌കാരം ഇന്ന് വൈകീട്ട്; രാഹുല്‍ ഗാന്ധി പങ്കെടുക്കും

    PT Thomas | പി.ടിക്ക് ജന്മനാടിന്റെ യാത്രാമൊഴി; സംസ്‌കാരം ഇന്ന് വൈകീട്ട്; രാഹുല്‍ ഗാന്ധി പങ്കെടുക്കും

    എറണാകുളം രവിപുരം ശ്മശാനത്തില്‍ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ആകും സംസ്‌കാരചടങ്ങുകള്‍

    പി.ടി. തോമസ്

    പി.ടി. തോമസ്

    • Share this:
      ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ (P T Thomas) സംസ്‌കാരം ഇന്ന് വൈകീട്ട് എറണാകുളം രവിപുരത്ത് വച്ച് നടക്കും.

      പി ടി തോമസിന്റെ മൃതദേഹം ഇന്ന് രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. പ്രയപ്പെട്ട നേതാവിന് വിട നല്‍കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരും നാട്ടുകാരുമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.

      വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറോളം ഉപ്പുതോട്ടിലെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം എറണാകുളം ഡിസിസിയില്‍ പൊതുദര്‍ശനം.

      പിന്നീട് ടൗണ്‍ ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അര്‍പ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും. തുടര്‍ന്ന് 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തില്‍ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ആകും സംസ്‌കാരചടങ്ങുകള്‍.

      കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അര്‍ബുദത്തിനുള്ള ചികിത്സയുടെ ഭാഗമായി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയില്‍ എത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ അന്തരിച്ചു. അദ്ദേഹത്തിന് 71 വയസ്സായിരുന്നു.

      കോണ്‍ഗ്രസ് നേതൃനിരയില്‍ എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു പിടി തോമസ്.ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാന്‍ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികള്‍ ചേര്‍ത്തു പിടിച്ചത്.

      PT Thomas| 'ശരിക്കുമൊരു പോരാളി'; പിടിയുടെ വിയോഗ വാർത്ത വിശ്വസിക്കാനാകുന്നില്ല: പ്രതിപക്ഷ നേതാവ് വിഡി സതീശൻ

      തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ (PT Thomas) വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan).

      കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണിന്ന്. തനിക്ക് വ്യക്തിപരമായി ജേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളി.എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേത്.

      പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി.ടി.

      Also Read-PT Thomas| പിടി തോമസ് എംഎല്‍എ അന്തരിച്ചു; അന്ത്യം വെല്ലൂരിൽ ചികിത്സയിലിരിക്കെ

      പി.ടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളി... വിയോഗ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നും വിഡി സതീശന‍്.

      അർബുദ രോഗത്തെ തുടർന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായായിരുന്നു പിടി തോമസിന്റെ വിയോഗം. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി മുന്‍ എം.പിയും തൊടുപുഴ മുന്‍ എംഎല്‍എയുമായിരുന്നു.

      കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യത്യസ്ത നിലപാടുകൾ കൊണ്ടു ശ്രദ്ധേയനായിരുന്നു. ഗാഡ്ഗിൽ അനുകൂല നിലപാട് സ്വീകരിച്ചത് സഭയുടേയും കുടിയേറ്റ വിഭാഗങ്ങളുടേയും എതിർപ്പിനു കാരണമായിരുന്നു. തെരഞ്ഞെടുപ്പിൽ തോൽക്കും എന്ന ഘട്ടത്തിലും ഗാഡ്ഗിൽ അനുകൂല നിലപാട് കൈവിട്ടില്ല.

      തന്റെ മൃതദേഹത്ത് പുഷ്പചക്രങ്ങൾ അർപ്പിക്കരുതെന്നായിരുന്നു ഏറ്റവും അടുത്തയാളുകളോട് അന്ത്യാഭിലാഷമായി അദ്ദേഹം ആവശ്യപ്പെട്ടത്.

      Also Read - കേരള രാഷ്ട്രീയത്തിലെ വിമതശബ്ദം; വന്നു നിന്ന ഏതു മണ്ണിലും സ്വന്തം രാഷ്ട്രീയക്കൊടി പാറിച്ച പി.ടി.തോമസിന് വിട

      നഷ്ടമായത് കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ട നേതാവിനെ: കോടിയേരി ബാലകൃഷ്ണൻ

      ശ്രീ.P T തോമസിൻറെ അകാല വേർപാടിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. നിയമസഭ അംഗം എന്ന നിലയിലും പാർലമെൻറ് അംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഒരു പാർലമെന്റേറിയൻ ആയിരുന്നു പി ടി തോമസ്. വിദ്യാർത്ഥി സംഘടന നേതാവായിരുന്ന കാലംമുതൽ കേരള രാഷ്ട്രീയത്തിൽ സജീവമായി ആയി ഇടപെട്ടിരുന്ന ഒരു വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു, അനുശോചനം രേഖപ്പെടുത്തുന്നു.

      പി ടി തോമസ് എം എൽ എയുടെ നിര്യാണത്തില്‍ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു

      മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ ശക്തമായി ഉന്നയിക്കാൻ അദ്ദേഹം സമർത്ഥനായിരുന്നു. മികച്ച പ്രസംഗകനും സംഘാടകനും പര്‍ലിമെന്‍റേറിയനുമായിരുന്നു.

      ആദരാഞ്ജലികൾ..
      Published by:Karthika M
      First published: