Kerala Rain | പെട്ടിമുടി ദുരന്തത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി; രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ നിർദ്ദേശം

ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു. കാണാതായ 66 പേരില്‍ 15 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുന്നു.

News18 Malayalam | news18
Updated: August 7, 2020, 6:54 PM IST
Kerala Rain | പെട്ടിമുടി ദുരന്തത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി; രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ നിർദ്ദേശം
രാഹുൽ ഗാന്ധി
  • News18
  • Last Updated: August 7, 2020, 6:54 PM IST
  • Share this:
ന്യൂഡൽഹി: മൂന്നാര്‍ രാജമല പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അനുശോചിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ദുരന്തത്തിൽ ഉൾപ്പെട്ടവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ എല്ലാ കോൺഗ്രസ് പ്രവർത്തകരെയും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.

You may also like: ഇൻസ്റ്റഗ്രാമിൽ സുശാന്തും റിയയും പിന്തുടരുന്ന ശ്രുതി മോദിയെന്ന അൺവേരിഫൈഡ് അക്കൗണ്ട് ആരുടെ? [NEWS]സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നേക്കും [NEWS] കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം; രഹ്ന ഫാത്തിമയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി [NEWS]

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂർണമായും തകർന്നിരുന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു. കാണാതായ 66 പേരില്‍ 15 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുന്നു.





മരണമടഞ്ഞവര്‍1. ഗാന്ധിരാജ് (48), 2. ശിവകാമി (38), 3. വിശാല്‍ (12),4. രാമലക്ഷ്മി (40), 5. മുരുകന്‍ (46), 6. മയില്‍ സ്വാമി (48), 7. കണ്ണന്‍ (40), 8. അണ്ണാദുരൈ (44), 9. രാജേശ്വരി (43), 10. കൗസല്യ (25), 11. തപസ്സിയമ്മാള്‍ (42), 12. സിന്ധു (13), 13. നിധീഷ് (25), 14. പനീര്‍ശെല്‍വം (50), 15. ഗണേശന്‍ (40).
Published by: Joys Joy
First published: August 7, 2020, 6:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading