കോട്ടയം:സര്‍ക്കാര്‍ മദ്യ നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കടുത്ത വിമര്‍ശനവുമായി രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala ) സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യ നയം വലിയ അഴിമതിക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വെച്ച അതേ ആളുകള്‍ക്ക് തന്നെ ലൈസന്‍സ് നല്‍കാനാണ് നീക്കം നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന ബ്രൂവറി അഴിമതി കേസ് കോടതിയുടെ പരിഗണനയിലാണ് ഇപ്പോള്‍ ഉള്ളത്.
ഉടന്‍തന്നെ തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി ഈ കേസ് പരിഗണിക്കും. കേസില്‍ വിചാരണയ്ക്കായി ഹാജരാകാന്‍ കോടതി തനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും രമേശ് ചെന്നിത്തല ചങ്ങനാശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മദ്യത്തിനെതിരെ സിപിഐ നിലപാട് എടുത്താലും അതിനെ വിശ്വസിക്കാനാവില്ല എന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.
സി പി ഐ പലപ്പോഴും നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നുണ്ട്. മുന്‍പ് പല വിഷയങ്ങളിലും അവസാന ഘട്ടത്തില്‍ നിലപാട് മാറ്റിയ ചരിത്രമാണ് സിപിഐക്ക് ഉള്ളത്. ലോകായുക്ത നിയമഭേദഗതി യുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് വിഷയത്തിലും ആദ്യമെടുത്ത നിലപാടല്ല സിപിഐ പിന്നീട് സ്വീകരിച്ചത്. ഓര്‍ഡിനന്‍സ് പാസ്സാക്കുന്ന സമയത്ത് അതിനെ പിന്തുണയ്ക്കാന്‍ ആണ് സിപിഐ തയ്യാറായത്.സിപിഐ സര്‍ക്കാരിന് കീഴടങ്ങുന്നു എന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കെ റയില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ബാങ്കുകള്‍ വായ്പ നിഷേധിച്ച സംഭവം അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. സില്‍വര്‍ലൈന്‍ വിഷയത്തില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബഫര്‍ സോണ്‍ ഇല്ല എന്ന് നുണ പറഞ്ഞു. ബാങ്ക് വായ്പകള്‍ക്ക് തടസ്സമില്ല എന്ന് പറയുന്നു.പക്ഷേ ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നതായും എന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Also Read- യു.ഡി.എഫ്. വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നു; ഒരു നേതാവിന് മാത്രമാണ് തന്നോട് പ്രശ്നം: മാണി സി. കാപ്പൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Liquor, Ramesh chennithala