• HOME
  • »
  • NEWS
  • »
  • kerala
  • »
  • Congress | നേതൃ മാറ്റത്തിൽ മൗനം ; തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് ആത്മപരിശോധന നടത്തുമെന്ന് രമേശ് ചെന്നിത്തല

Congress | നേതൃ മാറ്റത്തിൽ മൗനം ; തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് ആത്മപരിശോധന നടത്തുമെന്ന് രമേശ് ചെന്നിത്തല

കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്ന മുതിർന്ന നേതാക്കളുടെ ആവശ്യത്തോട് ചെന്നിത്തല പ്രതികരിക്കാൻ തയ്യാറായില്ല

  • Share this:
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് (congress) ആത്മപരിശോധന നടത്തുമെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala) പാർട്ടിയെ ഊർജ്ജസ്വലമാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി കൂടി തുടർനടപടികൾ ആലോചിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്ന മുതിർന്ന നേതാക്കളുടെ ആവശ്യത്തോട് ചെന്നിത്തല പ്രതികരിക്കാൻ തയ്യാറായില്ല

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. നേതൃ തലത്തിൽ തന്നെ അഴിച്ചുപണി വേണമെന്ന ആവശ്യമുയർന്നിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കും. പാർട്ടി ശക്തമായി തിരിച്ചു വരും. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇല്ലാതാകുന്ന പാർട്ടിയല്ല കോൺഗ്രസ്. തെരഞ്ഞെടുപ്പ് തോൽവി ഞെട്ടിക്കുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

READ ALSO- Assembly Election 2022 | എന്തുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങൾ തുടരുന്നു കോൺഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാവണമെന്ന് ഷിബു ബേബി ജോൺ

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയ കനത്ത തോല്‍വിക്ക് പിന്നാലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ  കണ്ണൂരില്‍ പോസ്റ്റര്‍ പതിച്ചിരുന്നു. ശ്രീകണ്ഠാപുരത്തെ കോണ്‍ഗ്രസ് ഓഫീസിന് മുന്‍പിലാണ് 'സേവ് കോണ്‍ഗ്രസ്' എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

READ ALSO- Rahul Gandhi |ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നു, ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും രാഹുൽ ഗാന്ധി

അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകളെന്നാണ് പോസ്റ്ററിലെ വാചകം. പെട്ടി തൂക്കി വേണുഗോപാൽ ഒഴിവാകു എന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്. സ്വന്തം നാട്ടില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാലിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത് വരാനാണ് സാധ്യത.

അതേസമയം, പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് അറിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി. പോസ്റ്റർ പതിക്കുകയോ സമൂഹമാധ്യമങ്ങൾ വഴി അഭിപ്രായ പ്രകടനങ്ങൾ നടത്തുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.സി.സി അറിയിച്ചു.

READ ALSO- Assembly Election 2022 Result | കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ പ്രതിഷേധം; പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ആക്ഷേപം

താഴെ തട്ടില്‍ നിന്ന് അടക്കം പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാലിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത് വരാനാണ് സാധ്യത.
Published by:Arun krishna
First published: