• HOME
  • »
  • NEWS
  • »
  • kerala
  • »
  • Ramesh Chennithala| 'പിണറായി സ്വർണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചു'; ഇ പി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

Ramesh Chennithala| 'പിണറായി സ്വർണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചു'; ഇ പി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചതിനെയും പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്തതിനെയും അദ്ദേഹം അപലപിച്ചു

  • Last Updated :
  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരം വിമാനത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ (Attacks against Congress Office) പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചതിനെയും പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്തതിനെയും അദ്ദേഹം അപലപിച്ചു. പിണറായി വിജയന്‍ സ്വര്‍ണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചെന്നും ചെന്നിത്തല ചോദിച്ചു.

    സംസ്ഥാനത്തെ കോണ്‍ഗ്രസ് ഓഫീസുകള്‍ മുഴുവന്‍ സിപിഎം അടിച്ചു തകര്‍ക്കുകയാണ്. സര്‍ക്കാരിന്റെ അറിവോടെയും പൊലീസിന്‍റെ സഹായത്തോടെയുമാണ് ഇത് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വിമാനത്തില്‍ ഉണ്ടായ സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മാത്രമാണ്. അദ്ദേഹത്തിന് എതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

    കണ്ണൂർ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഗാന്ധിയുടെ തല വെട്ടി അദ്ദേഹത്തിന്‍റെ മടിയിൽ വച്ച നിലയിലാണ്. ബ്ലോക്ക് കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്‍റെ ചില്ലുകളടക്കം തകർത്തിട്ടുണ്ട്. അകത്തെ സാധനങ്ങളെല്ലാം വ്യാപകമായി വലിച്ചുവാരിയിട്ടു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. ആക്രമണത്തിനെതിരെ പയ്യന്നൂർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

    മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

    തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച അധ്യാപകന് സസ്പെൻഷൻ. എയ്ഡഡ് സ്കൂളായ മട്ടന്നൂർ യുപിഎസിലെ അധ്യാപകനായ ഫർസീൻ മജീദിനെയാണ് (Farseen Majeed) സസ്പെൻഡ് ചെയ്തത്. ഫർസീനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു.

    മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ കെ നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവർ മുദ്രാവാക്യമുയർത്തിയത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്ക് തള്ളിയിട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരെയും വലിയതുറ പൊലീസിന് കൈമാറി. മർദനത്തിൽ പരുക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പിഎയും ഗൺമാനും നൽകിയ പരാതിയിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
    Published by:Rajesh V
    First published: