തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മകൻ രമിത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ചെന്നിത്തല തന്നെയാണ് വിവാഹം നിശ്ചയിച്ച വിവരം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചു. ജോൺ കോശി, ഷൈനി ജോൺ(ബഹറിൻ) ദമ്പതികളുടെ മൂത്തമകൾ ജൂനിറ്റയാണ് വധു.
കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസ്സിലായിരുന്നു ചടങ്ങ്. വധൂവരൻമാർക്ക് ഏവരുടെയും പ്രാർത്ഥനയും ആശംസയും വേണമെന്ന് രമേശ് ചെന്നിത്തല പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശി, ഷൈനി ജോൺ(ബഹറിൻ) ദമ്പതികളുടെ മൂത്തമകൾ ജൂനിറ്റയാണ് വധു. സഹോദരി ജോഹാന. കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസ്സിലായിരുന്നു ചടങ്ങ്. നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും, ആശംസകളും വധുവരന്മാർക്കൊപ്പം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.