HOME » NEWS » Kerala » CONGRESS LEADER RANDEEP SINGH SURJEWALA AGAINST PINARAYI VIJAYAN AND KERALA GOVERNMENT AA TV

'പിണറായി കെടുകാര്യസ്ഥതയുടെ ക്യാപ്റ്റൻ; സ്വർണ്ണക്കടത്ത് അതിനുള്ള ട്രോഫി': കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല

കേരളത്തിൽ പി.ആർ ഏജൻസിയുടെ ഭരണമാണ് നടക്കുന്നത്. അവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 25, 2021, 5:04 PM IST
'പിണറായി കെടുകാര്യസ്ഥതയുടെ ക്യാപ്റ്റൻ; സ്വർണ്ണക്കടത്ത് അതിനുള്ള ട്രോഫി': കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല
സുർജേവാല
  • Share this:
കൊച്ചി:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല .  കേരളത്തിൽ പി.ആർ ഏജൻസിയുടെ ഭരണമാണ് നടക്കുന്നത്. അവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.  സർക്കാർ തലത്തിലുള്ള ഒരു ഇടപെടലും തീരുമാനങ്ങളും ഇവിടെ ഇല്ല . പി.ആർ ഏജൻസികൾ പറയുന്നത് അനുസരിക്കുക മാത്രമാണ് സർക്കാറിൻറെ പണി . മുഖ്യമന്ത്രിയും ഇതുതന്നെയാണ് ചെയ്യുന്നതെന്നും കോൺഗ്രസ് വക്താവ് കുറ്റപ്പെടുത്തി. സർക്കാരിൻറെെ പിടിപ്പുകേട് മൂടിവയ്ക്കാൻ കോടിക്കണക്കിന് രൂപയാണ് പരസ്യത്തിന് ചെലവഴിക്കുന്നതെന്നും സുർജേവാല ആരോപിച്ചു.

കെടുകാര്യസ്ഥതയുടെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി. അതിന് അദ്ദേഹത്തിന് കിട്ടിയ ട്രോഫിയാണ് സ്വർണ്ണക്കടത്ത് കേസ്. എന്തു കൊണ്ടാണ് ക്യാബിനറ്റിലെ മൂന്നു മന്ത്രിമാരുടെ പേരുകൾ കള്ളക്കടത്ത് സംഘത്തിൽ ഉള്ളവരുടെ മൊഴിയിൽ വന്നത്. സ്വർണക്കടത്ത് കേസിൽ സ്പീക്കർക്കും കൃത്യമായ പങ്കുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഭരണത്തിൽ യാതൊരു നിയന്ത്രണവും മുഖ്യമന്ത്രിക്കില്ല  എന്നുള്ളതാണ്.  സ്വർണക്കടത്തു കേസിൽ പിണറായിയും മോദിയും ഒത്തു കളിക്കുകയാണ്. അതു കൊണ്ടാണ് ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത് അത് ചിലപ്പോഴെല്ലാം പല പേരുകളും പുറത്തു വരുന്നുണ്ടെങ്കിലും ഒത്തുതീർപ്പ് ധാരയുടെ ഭാഗമായി പിന്നീട് അന്വേഷണം മരവിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Also Read 'ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്': ഹൈക്കോടതിയെ സമീപിച്ച് രമേശ് ചെന്നിത്തല

പറഞ്ഞു  പ്രചരിപ്പിക്കുന്നതിന് അപ്പുറം ഗുരുതരമാണ് കേരളത്തിലെ യാഥാർത്ഥ്യം . എന്നാൽ ഇതിനെ മൂടി വെച്ചു കൊണ്ടാണ് പരസ്യങ്ങളും  മറ്റ് പി ആർ ജോലികളും നടക്കുന്നത്. തൊഴിലില്ലായ്‌മ രാജ്യത്തു ഏറ്റവും കൂടുതൽ കേരളത്തിലാണ്. നഗരത്തിലും ഗ്രാമത്തിലും ഇത് കൂടുതലാണ്. അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്ക്ക് ഏറ്റവും വലിയ തോതിൽ വർദ്ധിച്ചത് കേരളത്തിലാണ്. ഇതിനിടയിലാണ്  ഇവിടെ പിൻ വാതിൽ നിയമനമാണ്  നടക്കുന്നത്. പല നേതാക്കളുടെയും  ഭാര്യമാർക്ക് ജോലി ലഭിക്കുന്നത് ഇതു കൊണ്ടാണ്. പി എസ് സി റാങ്ക് ലിസ്റ്റിൽ പെട്ടവർക്ക് സെക്രട്ടറിയേറ്റിനു മുന്നിൽ അർഹതപ്പെട്ട ജോലിക്കായി സമരം ചെയ്യേണ്ടി വന്നത് കേരളം മറക്കില്ലെന്നും സുർജേവാല പറഞ്ഞു.

Also Read സ്മിജ മാത്രമല്ല, കാശു നൽകാത്തയാൾക്ക് ഒരു കോടിയുടെ ടിക്കറ്റ് നൽകിയ സത്യവാൻ സുരേഷിനെ ഓർമ്മയുണ്ടോ?

കേരളത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തലത്തിലാണ്.സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ കേരളത്തിൽ വര്ധിക്കുകയാണ്. എന്നാൽ ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത് .

Also Read സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

മത്സ്യബന്ധന മേഖലയെ തകർക്കുന്ന രീതിയിലുള്ളതായിരുന്നു ഇ എം സി സി  കരാർ. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയിൽ ഒന്ന് ഇതായി മാറുമായിരുന്നു .എന്നാൽ കൃത്യസമയത്താണ്  കോൺഗ്രസ് ഇതിൽ ഇടപെട്ടത്. . കരാറിൻ്റെ  ധാരണാപത്രത്തെ കുറിച്ച് പോലും ആർക്കും അറിയില്ല. ആഴക്കടൽ കരാറിലൂടെ പിണറായി വിജയൻ  മത്സ്യത്തൊഴിലാളികളെ ചതിക്കുകയായിരുന്നു.  മാപ്പർഹിക്കാത്ത കുറ്റമാണ് സർക്കാർ മത്സ്യതൊഴിലാകളോട് ചെയ്തതെന്നും രൺദീപ് സിംഗ് സുർജേവാല കുറ്റപ്പെടുത്തി.

മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്ന എക്സിറ്റ് പോൾ ഫലം കണക്കിലെടുക്കേണ്ടതില്ലെന്നാണ്  കോൺഗ്രസിൻറെ നിലപാട് . ഇത് മുഴുവൻ വോട്ടർമാരെയുംം പ്രതിനിധീകരിക്കുന്നില്ല.
സർക്കാറിന് എതിരെയുള്ള വലിയ പ്രതിഷേധംം സംസ്ഥാനത്ത് ഉണ്ട്.  ഇത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലസാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Assembly Election 2021, Kerala Assembly election, Randeep Singh Surjewala, Congress, Pinarayi VIjayan, Gold Smuggling Case
Published by: Aneesh Anirudhan
First published: March 25, 2021, 5:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories