• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മന്ത്രിമാരിൽ ഒരാളെ പോലും വിശ്വാസമില്ല'

news18india
Updated: July 11, 2018, 12:17 PM IST
'മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മന്ത്രിമാരിൽ ഒരാളെ പോലും വിശ്വാസമില്ല'
news18india
Updated: July 11, 2018, 12:17 PM IST
തിരുവനന്തപുരം: സംസ്ഥാനമുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മന്ത്രിമാരിൽ വിശ്വാസമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം എൽ എയുമായ കെ സി ജോസഫ്. യു എസിലേക്ക് പോയ കഴിഞ്ഞ രണ്ടാഴ്ചയും തന്‍റെ ഉത്തരവാദിത്തങ്ങൾ മറ്റ് മന്ത്രിമാരെ ആരെയും ഏൽപിക്കാൻ മുഖ്യമന്ത്രി തയ്യാറാകാതിരുന്ന പശ്ചാത്തലത്തിലാണ് വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്.

തന്‍റെ ഉത്തരവാദിത്തങ്ങൾ മറ്റ് മന്ത്രിമാരെ ഏൽപിക്കാൻ മുഖ്യമന്ത്രി തയ്യാറല്ല. ഇതിൽ നിന്ന് വ്യക്തമാകുന്നത് മുഖ്യമന്ത്രിക്ക് മറ്റ് മന്ത്രിമാരുടെമേലുള്ള വിശ്വാസക്കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ഒരു മന്ത്രി വിദേശത്തേക്ക് പോകുകയാണെങ്കിൽ തങ്ങളുടെ ഉത്തരാവാദിത്തം മറ്റൊരു മന്ത്രിയെ ഏൽപിക്കണമെന്നാണ് നിയമം. യു എസ് സന്ദർശന വേളയിൽ ആരോഗ്യമന്ത്രി കെ കെ ഷൈലജ തന്‍റെ ഉത്തരവാദിത്തങ്ങൾ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിനെ ഏൽപിക്കുകയും ചെയ്തിരുന്നു.

എന്നാൽ, 27 വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇത് പിന്തുടരാൻ തയ്യാറായില്ലെന്നും ഇതിന്‍റെയർഥം, മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ തീരുമാനങ്ങൾ എടുക്കാൻ സാധ്യമല്ലെന്നാണെന്നും കെ സി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി മന്ത്രിമാർക്കെങ്കിലും വകുപ്പുകളുടെ ഉത്തരവാദിത്തം കൈമാറുകയാണെങ്കിൽ ആദ്യം അറിയിക്കേണ്ടത് ഗവർണറെയാണ്. ഗവർണറുടെ അനുമതി കിട്ടിയാൽ സർക്കാർ ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും.
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍