• HOME
  • »
  • NEWS
  • »
  • kerala
  • »
  • Shashi Tharoor | അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗങ്ങളല്ല; പണിമുടക്കിനെ എതിർത്ത് ശരി തരൂര്‍

Shashi Tharoor | അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗങ്ങളല്ല; പണിമുടക്കിനെ എതിർത്ത് ശരി തരൂര്‍

ജനങ്ങളുടെ നിത്യജീവിത മാര്‍ഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ്.

  • Share this:
    തിരുവനന്തപുരം: സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തിയ രണ്ടുദിവസത്തെ ദേശീയപണിമുടക്കിനെതിരെ പ്രതികരണവുമായി  കോൺഗ്രസ് (Congress)  നേതാവും എംപിയുമായ ശശി തരൂര്‍ ( Shashi Tharoor).

    'പ്രതിഷേധം അവകാശമാണ്. ആവശ്യവുമാണ്. പക്ഷെ, ജനങ്ങളുടെ നിത്യജീവിത മാര്‍ഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ്.' അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

    ജനങ്ങളുടെ നിത്യജീവിത മാര്‍ഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ്. അങ്ങിനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗ്ഗങ്ങള്‍ അല്ലെന്നും അദ്ദേഹം  കുറിപ്പിൽ വ്യക്തമാക്കുന്നു.പണിമുടക്കില്‍ ആളൊഴിഞ്ഞ തിരുവനന്തപുരം നഗത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു വെച്ചിട്ടുണ്ട്.

    അതേ സമയം സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തിയ രണ്ടുദിവസത്തെ ദേശീയപണിമുടക്ക് വിജയമെന്ന് സിപിഐ (CPI) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  പറഞ്ഞു.

    എല്ലാ ഭീക്ഷണികളെയും നേരിട്ട് ദേശീയ ദ്വിദിന പൊതുപണിമുടക്ക് വന്‍ വിജയമാക്കിയ തൊഴിലാളികളേയും പൊതുസമൂഹത്തെയും അഭിവാദ്യം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഐക്യപ്രകടനമാണ് കോടതി പോലും പണിമുടക്കിന് എതിരായ നിലപാട് സ്വീകരിച്ചപ്പോള്‍ അതു തള്ളിക്കളഞ്ഞാണ് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നത്. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നത്.

    പണിമുടക്കാനുള്ള അവകാശം തൊഴിലാളികള്‍ എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് അതു നിഷേധിക്കാന്‍ കോടതികള്‍ക്ക് എങ്ങനെ കഴിയുമെന്ന് കാനം ചോദിച്ചു.

    ഈ പണിമുടക്ക് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. പണിമുടക്ക് നല്‍കുന്ന മുന്നറിയിപ്പ് മനസിലാക്കാന്‍ തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ നടപടികളില്‍ നിന്നും പിന്മാറാനും ഇനിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.

    Nationwide Strike | ട്രേഡ് യൂണിയന്‍ നേതാക്കളെ ചൂലെടുത്ത് അടിക്കണം; കെ സുരേന്ദ്രന്‍

    ട്രേഡ് യൂണിയന്‍ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് ബിജെപി(BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (K Surendran). ഇത്തരം സമരത്തെ പിന്തുണയ്ക്കാന്‍ ചെന്നിത്തലയ്ക്ക് നാണം ഇല്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു. ശമ്പളം എഴുതി എടുത്തിട്ടാണ് ഈ നേതാക്കള്‍ സമരം ചെയ്യുന്നത്. സമരം ആഹ്വാനം ചെയ്തിട്ട് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഗോവയിലും മറ്റും സുഖവാസത്തിന് പോയിരിക്കുകയാണ്.

    ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിലും പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം ലുലു മാളിന് മുന്‍പില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജീവനക്കാരെ തടയുകയും ചെയ്തു.

    കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍, കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രിയാണ് ആരംഭിച്ചത്. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ നീളും. പാല്‍, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    Also Read-Nationwide Strike | 'ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്ക പട്ടണമാണോ?' എം വി ജയരാജന്‍

    കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും സംസ്ഥാനത്തുടനീളം കടകള്‍ അടഞ്ഞുകിടക്കുന്ന സ്ഥിതിയായിരുന്നു.

    Also Read-പണിമുടക്കിന് തലേന്ന് മൂന്നു മണിക്കൂറിനിടെ വാളയാർ അതിർത്തി കടന്നത് 640 കാറുകൾ; ഊട്ടിയിലും കൊടൈക്കനാലിലും സഞ്ചാരികളുടെ തിരക്ക്

    ബാങ്ക് തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുന്നതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടിട്ടുണ്ട്. സഹകരണ മേഖലയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
    Published by:Jayashankar AV
    First published: