നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡ‍ിപ്പിച്ച കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ

    പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡ‍ിപ്പിച്ച കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഒന്നരവർഷത്തോളം പീഡിപ്പിച്ചുവെന്ന കേസിൽ ആരോപണവിധേയനായ ഡിസിസി അംഗമായ ഒ എം ജോർജിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. 17കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ജോർജിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. വീട്ടുവേലയ്ക്ക് നില്‍ക്കുന്ന ആദിവാസി ദമ്പതികളുടെ മകളായ പതിനേഴുകാരിയാണ് പരാതി നല്‍കിയത്. ഒളിവിലായ ജോർജിനെ പിടികൂടാന്‍ പൊലീസ് നീക്കം തുടങ്ങി.

      ഡിസിസി മുൻ ജനറൽ സെക്രട്ടറിയും ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഒ എം ജോർജ് ഒന്നരവര്‍ഷമായി പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ജോർജ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അയച്ച സന്ദേശം കണ്ട മാതാപിതാക്കള്‍ കുട്ടിയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഒരാഴ്ച്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുമായി സംസാരിച്ചതിനുശേഷമാണ് പീഡനം സ്ഥിരീകരിച്ചത്. വിവരം പൊലീസിന് കൈമാറിയെങ്കിലും യഥാസമയം നടപടി സ്വീകരിച്ചില്ലെന്നും ജോർജിന് രക്ഷപ്പെടാന്‍ അവസരം നൽകിയെന്നും ആക്ഷേപമുണ്ട്.

      ഒ എം ജോർജ് മൈസൂരിലേക്ക് കടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിക്കാണ് അന്വേഷണ ചുമതല.
      First published:
      )}